Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'ഇഷാൻ നൈറ്റ്​'; ഏഴയകിൽ...

'ഇഷാൻ നൈറ്റ്​'; ഏഴയകിൽ ഇന്ത്യ, ഇംഗ്ലണ്ടിനെ തകർത്തു

text_fields
bookmark_border
ഇഷാൻ നൈറ്റ്​; ഏഴയകിൽ ഇന്ത്യ, ഇംഗ്ലണ്ടിനെ തകർത്തു
cancel

ദു​ബൈ: ട്വ​ൻ​റി20 ലോ​ക​ക​പ്പി​ൽ കി​രീ​ടം തി​രി​ച്ചു​പി​ടി​ക്കാ​നൊ​രു​ങ്ങു​ന്ന ടീം ​ഇ​ന്ത്യ​ക്ക്​ സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ വിജയത്തോടെ ഉജ്ജ്വല തുടക്കം. കരുത്തരായ ഇംഗ്ലണ്ട്​ ഉയർത്തിയ 189 റ​ൺ​സ്​ വി​ജ​യ​ല​ക്ഷ്യം 19 ഓവറിൽ ഇന്ത്യ മൂന്നുവിക്കറ്റ്​ നഷ്​ടത്തിൽ മറികടന്നു.

ഐ.പി.എല്ലിലെ മോശം ഫോമിന്‍റെ പേരിൽ പഴി​േകട്ട ഇഷാൻ കിഷനും (46 പന്തിൽ 70), ഐ.പി.എല്ലിലെ ഫോം തുടർന്ന കെ.എൽ രാഹുലും (24 പന്തിൽ 51) ആണ്​ ഇന്ത്യൻ വിജയം എളുപ്പമാക്കിയത്​. രോഹിത്​ ശർമയുടെ അഭാവത്തിൽ രാഹുലിനൊപ്പം ഓപ്പണിങ്ങിനിറങ്ങിയ ഇഷാൻ ആദ്യവിക്കറ്റിൽ 82 റൺസ്​ കൂട്ടിച്ചേർത്തു. രാഹുൽ പുറത്തായ ശേഷമെത്തിയ വിരാട്​ കോഹ്​ലി (11), സൂര്യകുമാർ യാദവ്​ (8) എന്നിവർ നിരാശപ്പെടുത്തി. 14 പന്തിൽ 29 റൺസുമായി റിഷഭ്​ പന്താണ്​ ഇന്ത്യൻ ജയം എളുപ്പമാക്കിയത്​. 10 പന്തിൽ 12 പന്തുമായി ഹാർദിക്​ പാണ്ഡ്യ പുറത്താകാതെ നിന്നു.


ടോ​സ്​ ന​ഷ്​​ട​മാ​യി ആ​ദ്യം ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ട്​ 20 ഓ​വ​റി​ൽ അ​ഞ്ചു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തിലാണ്​ 188 റ​ൺ​സ​ടി​ച്ചു കൂട്ടിയത്​.ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രി​ൽ മു​ഹ​മ്മ​ദ്​ ഷ​മി മൂ​ന്നു വി​ക്ക​റ്റു​മാ​യി തി​ള​ങ്ങി​യെ​ങ്കി​ലും 40 റ​ൺ​സ്​ വ​ഴ​ങ്ങി. രാ​ഹു​ൽ ച​ഹാ​ർ 43 റ​ൺ​സി​നും ജ​സ്​​പ്രീ​ത്​ ബും​റ 26 റ​ൺ​സി​നും ഓ​രോ വി​ക്ക​റ്റ്​ വീ​തം വീ​ഴ്​​ത്തി. അ​ശ്വി​ൻ വി​ക്ക​റ്റെ​ടു​ത്തി​ല്ലെ​ങ്കി​ലും 23 റ​ൺ​സേ വ​ഴ​ങ്ങി​യു​ള്ളൂ.എ​ന്നാ​ൽ, ഭു​വ​നേ​ശ്വ​ർ കു​മാ​റി​​െൻറ പ​ന്തു​ക​ളി​ൽ റ​ണ്ണൊ​ഴു​കി. നാ​ല്​ ഓ​വ​റി​ൽ 54 റ​ൺ​സാ​ണ്​ ഭു​വി വി​ട്ടു​കൊ​ടു​ത്ത​ത്. വി​ക്ക​റ്റൊ​ന്നും കി​ട്ടി​യ​തു​മി​ല്ല.

ജോ​ണി ബെ​യ​ർ​സ്​​റ്റോ​യും (36 പ​ന്തി​ൽ 49) മു​ഈ​ൻ അ​ലി​യും (20 പ​ന്തി​ൽ പു​റ​ത്താ​വാ​തെ 43) ലി​യാം ലി​വി​ങ്​​സ്​​റ്റോ​ണും (20 പ​ന്തി​ൽ 30) ആ​ണ്​ ഇം​ഗ്ല​ണ്ടി​ന്​ മി​ക​ച്ച സ്​​കോ​ർ സ​മ്മാ​നി​ച്ച​ത്. ജോ​സ്​ ബ​ട്​​ല​ർ (18), ഡേ​വി​ഡ്​ മ​ലാ​ൻ (18), ജാ​സ​ൺ റോ​യ്​ (17) എ​ന്നി​വ​രും ത​ര​ക്കേ​ടി​ല്ലാ​തെ ബാ​റ്റു​ചെ​യ്​​തു.10​ ഓ​വ​റി​ൽ 80 റ​ൺ​സ്​ മാ​ത്രം സ്​​കോ​ർ ചെ​യ്​​തി​രു​ന്ന ഇം​ഗ്ല​ണ്ടി​ന്​ അ​ടു​ത്ത പ​ത്തോ​വ​റി​ൽ നൂ​റി​ല​ധി​കം റ​ൺ​സ​ടി​ക്കാ​നാ​യ​താ​ണ്​ ക​രു​ത്താ​യ​ത്. ബെ​യ​ർ​സ്​​റ്റോ, ലി​വി​ങ്​​സ്​​റ്റോ​ൺ, മു​ഈ​ൻ എ​ന്നി​വ​രു​ടെ വ​മ്പ​ന​ടി​ക​ളി​ൽ സ്​​കോ​റു​യ​ർ​ന്നു. ഭു​വി​യു​ടെ അ​വ​സാ​ന ഓ​വ​റി​ൽ മു​ഈ​ൻ 21 റ​ൺ​സ​ടി​ച്ച​തോ​ടെ സ്​​കോ​ർ 188ലെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KL RahulIshan KishanT20 World Cup 2021
News Summary - Ishan Kishan, KL Rahul lead India to 7-wicket win over England
Next Story