Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇഷാൻ കിഷൻ; ഇന്ത്യയുടെ...

ഇഷാൻ കിഷൻ; ഇന്ത്യയുടെ ഭാവി പ്രതീക്ഷ

text_fields
bookmark_border
ishan-kishan-
cancel

ട്രാക്ക്​ റെക്കോർഡ്​ ആവോളമു​ണ്ടെങ്കിലും ധോണിയുടെ നാട്ടുകാരനായ ഇഷാൻ കിഷന്​ ഇനിയും ഇന്ത്യൻ ക്രിക്കറ്റ്​ ടീമിൽ മുഖം കാണിക്കാൻ അവസരം ലഭിച്ചിട്ടില്ല. എന്നാൽ, സെലക്​ടർമാർക്ക്​ ഈ 22 കാരനെ ഇനി തള്ളാനാവില്ല. ഐ.പി.എല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്​സിനെതിരെ മുംബൈക്കായി കഴിഞ്ഞ ദിവസം പുറത്തെടുത്ത ( 58 പന്തിൽ 99 റൺസ് ) വെടിക്കെട്ടു പ്രകടനത്തോടെ യുവ കളിക്കാരുടെ 'എലൈറ്റ്​ ക്ലബിൽ' ഇഷാൻ കിഷന്​ ഇരിപ്പിടം ഉറപ്പാണ്​.

ധോണി യുഗത്തിനുശേഷം ആ വിടവിലേക്ക്​ മറ്റൊരു താരത്തെ തേടുന്ന ഇന്ത്യക്ക്​, ഋഷഭ്​ പന്തിനും സഞ്​ജു വി സാംസണിനും ഒപ്പം കിഷനെയും പരീക്ഷിക്കേണ്ടി വരും. അത്രക്കും മിടുക്കിലായിരുന്നു താരത്തിൻെറ പ്രകടനം.


സൂപ്പർ ഓവറിൽ കളി തോറ്റെങ്കിലും ബംഗളൂരുവിൻെറ കൂറ്റൻ സ്​കോറിനു മുന്നിൽ പതറാതെ നിന്ന്​ പോരാടിയത്​ കിഷനായിരുന്നു. അവസാന ഓവറിലെ അഞ്ചാം പന്തിൽ പുറത്താവുമ്പോൾ 58 പന്തിൽ നിന്നും രണ്ടു ബൗണ്ടറിയുടെയും ഒമ്പത്​ സിക്സറുകളുടെയും അകമ്പടിയിൽ നേടിയത് 99 റൺസ്.

മത്സരത്തിൽ ബാം​ഗ്ലൂർ നിര ഭയന്നതും തന്ത്രങ്ങളൊരുക്കി കാത്തിരുന്നതും ഫോമിലുള്ള രോഹിത്തിനെയും ഡികോക്കിനേയും യാദവിനേയും മെരുക്കാനായിരുന്നു. അതിലവർ വിജയിക്കുകയും ചെയ്തു. അപ്പോഴാണ് ഈ ഐ.പി എല്ലിലെ ആദ്യമത്സരം കളിക്കുന്ന കിഷൻ അപ്രതീക്ഷിതതാരമായി മാറിയത്.

ഈ ഇന്നിങ്സോടെ ദേശീയ ടീമിൽ അവസരം കിട്ടുന്നതിനു മുമ്പ് ഒരു താരം നേടുന്ന ഏറ്റവും വലിയ മൂന്നാമത്തെ സ്കോറും ഇഷാൻ കിഷൻെറ പേരിലായി. പോൾ വാൽതാട്ടി-120 (2011), മനീഷ്​ പാണ്ഡെ 114 (2009) എന്നിവരാണ്​ ഇഷാന്​ മുകളിലുള്ളവർ.

സീസണിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ടീമിൽ ഇടംലഭിക്കാതെ പോയ താരത്തിനെ ഇനി മുംബൈ ഇന്ത്യൻസ്​ ക്യാപ്​റ്റൻ രോഹിത്​ ശർമ അവസരം നൽകുമെന്ന കാര്യത്തിൽ തർക്കം വേണ്ട.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ishan KishanIPL 2020
Next Story