Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Irfan Pathan with Baby
cancel
Homechevron_rightSportschevron_rightCricketchevron_rightഇർഫാൻ പത്താന്​ കുഞ്ഞ്​...

ഇർഫാൻ പത്താന്​ കുഞ്ഞ്​ പിറന്നു; ചിത്രം പങ്കുവെച്ച്​ താരം

text_fields
bookmark_border

മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ്​ ഓൾ റൗണ്ടർ ഇർഫാൻ പത്താനും ഭാര്യ സാഫ ബെയ്​ഗിനും​ രണ്ടാമത്തെ കുഞ്ഞ്​ പിറന്നു. ഡിസംബർ 28നാണ്​ കുഞ്ഞിന്‍റെ ജനനം.

ഇമ്രാൻ ഖാൻ പത്താനാണ്​ ആദ്യത്തെ കുട്ടി. സുലൈമാൻ ഖാൻ എന്ന്​ രണ്ടാമത്തെ കുഞ്ഞിന്​ പേരിട്ടു. കുഞ്ഞ്​ പിറന്ന വിവരം പത്താൻ ട്വിറ്ററിലൂടെയാണ്​ അറിയിച്ചത്​. കുഞ്ഞും സാഫ ബെയ്​ഗും സുഖമായി ഇരിക്കുന്നുവെന്നും പത്താൻ ട്വിറ്ററിൽ കുറിച്ചു. കൂടാതെ കുഞ്ഞിനെ എടുത്തുനിൽക്കുന്ന ഒരു ചി​ത്രവും പങ്കുവെച്ചു.

2016 ഫെബ്രുവരിയിലായിരുന്നു പത്താന്‍റെയും സാഫയുടെയും വിവാഹം. ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കുന്നതായി 2020ൽ പത്താൻ പ്രഖ്യാപിച്ചിരുന്നു. അടുത്തിടെ റായ്പൂരിൽ സചിൻ ടെണ്ടുൽക്കരുടെ നേതൃത്വത്തിൽ ഇന്ത്യൻ സീ​നിയേഴ്​സ്​ ടീമുകൾക്കായി റോഡ്​ സേഫ്​റ്റി വേൾഡ്​ സീരിസിൽ പത്താൻ കളിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Irfan PathanCricket
News Summary - Irfan Pathan Blessed With A Baby Boy
Next Story