Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightലങ്കൻ പ്രീമിയർ ലീഗിൽ...

ലങ്കൻ പ്രീമിയർ ലീഗിൽ കളിക്കാനായി ഇർഫാൻ പത്താൻ ശ്രീലങ്കയിലെത്തി

text_fields
bookmark_border
ലങ്കൻ പ്രീമിയർ ലീഗിൽ കളിക്കാനായി ഇർഫാൻ പത്താൻ ശ്രീലങ്കയിലെത്തി
cancel

ന്യൂഡൽഹി: മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ ലങ്കൻ പ്രീമിയർ ലീഗിൽ കളിക്കാനായി ശ്രീലങ്കയിലെത്തി. പുതിയ യാത്രക്കായി മുന്നോട്ട്​ നോക്കുന്നുവെന്ന്​ ശ്രീലങ്കയിൽ നിന്നുള്ള ചിത്രത്തിനൊപ്പം ഇർഫാൻ പത്താൻ കൂട്ടിച്ചേർത്തു.

കാൻഡി ടസ്​കേഴ്​സ്​ ടീമിനുവേണ്ടിയാണ്​ ഇർഫാൻ പത്താൻ കളത്തിലിറങ്ങുന്നത്​. യൂണിവേഴ്​സൽ ബോസ്​ ക്രിസ്​ ഗെയ്​ൽ, ശ്രീലങ്കക്കാരായ കുശാൽ പെരേര, കുശാൽ മെൻഡിസ്​, ഇംഗ്ലണ്ടിൽ നിന്നുള്ള ലിയാം പ്ലങ്കറ്റ്​ എന്നിവരടങ്ങുന്ന ടീമിലാണ്​ ഇർഫാൻ കളിക്കുന്നത്​.

ഇന്ത്യക്കായി 120 ഏകദിനങ്ങളിലും 29 ടെസ്​റ്റുകളിലും 24 ട്വൻറി 20യിലും ഇർഫാൻ പത്താൻ കളത്തിലിറങ്ങിയിട്ടുണ്ട്​. തുടർന്ന്​ ഇന്ത്യൻ ടീമിലും ഐ.പി.എല്ലിലും അവസരം ലഭിക്കാതെയായതോടെ ഇർഫാൻ പത്താൻ ഈ വർഷം അന്താരാഷ്​ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചിരുന്നു. 2007ൽ ഇന്ത്യ ട്വൻറി 20 ലോകകപ്പ്​ സ്വന്തമാക്കു​േമ്പാൾ ഫൈനലിൽ പത്താനായിരുന്നു മാൻ ഓഫ്​ ദി മാച്ച്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:irfan PathanLanka Premier League
News Summary - irfan Pathan Arrives In Sri Lanka Ahead Of Lanka Premier League
Next Story