Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'ഇന്ത്യയിലെ ആദ്യത്തെ...

'ഇന്ത്യയിലെ ആദ്യത്തെ പള്ളി'​; കൊടുങ്ങല്ലൂർ ചേരമാൻ മസ്​ജിദിലെ ചിത്രം പങ്കുവെച്ച്​ ഇർഫാൻ പത്താൻ

text_fields
bookmark_border
ഇന്ത്യയിലെ ആദ്യത്തെ പള്ളി​; കൊടുങ്ങല്ലൂർ ചേരമാൻ മസ്​ജിദിലെ ചിത്രം പങ്കുവെച്ച്​ ഇർഫാൻ പത്താൻ
cancel

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം ഇർഫാൻ പത്താൻ പങ്കുവെച്ച ഇൻസ്​റ്റഗ്രാം പോസ്​റ്റ്​ ശ്രദ്ധേയമാകുന്നു. കൊടുങ്ങല്ലൂർ ചേരമാൻ പെരുമാൾ മസ്​ജിദിൽ നിന്നുള്ള ചിത്രം പങ്കുവെച്ച്​ ഇർഫാൻ കുറിച്ചതിങ്ങനെ.''ഇത്​ ഇന്ത്യയിലെ ആദ്യത്തെ പള്ളിയാണ്​. ഞാനെവിടെയാണ്​ നിൽക്കുന്നത്​ എന്ന്​ പറയാമോ?. എല്ലാവർക്കും സന്തോഷം നിറഞ്ഞ വെള്ളിയാഴ്​ച ആശംസിക്കുന്നു''.

നിമിഷ നേരങ്ങൾ കൊണ്ടുതന്നെ ഉത്തരവുമായി മലയാളികൾ എത്തി. 2018ൽ കേരളത്തിൽ എത്തിയപ്പോഴായിരുന്നു ഇർഫാൻ ചേരമാൻ മസ്​ജിദ്​ സന്ദർശിച്ചത്​. മസ്​ജിദിനെക്കുറിച്ച്​ വളരെ നാളുകൾക്ക്​ മു​േമ്പ കേട്ടിരുന്നുവെന്നും ഇന്ത്യയിലെ ആദ്യത്തെ മസ്​ജിദിനെക്കുറിച്ച്​ പിതാവ്​ തന്നെയും സഹോദരൻ യൂസുഫ്​ പത്താനെയും പഠിപ്പിച്ചിരുന്നതായും ഇർഫാൻ അന്ന്​ പറഞ്ഞിരുന്നു.

കൊടുങ്ങല്ലൂരിൽ സ്വകാര്യ സന്ദർശനത്തിന്​ എത്തിയപ്പോഴാണ്​ ഇർഫാൻ പ്രത്യേക താൽപര്യമെടുത്ത്​ മസ്​ജിദ്​ സന്ദർശിച്ചത്​. കുടുംബ സമേതം ഒരിക്കൽ കൂടി പള്ളിയിലെത്തുമെന്നും ഇർഫാൻ അന്ന്​ പ്രതികരിച്ചിരുന്നു. എ.ഡി 629ലാണ്​ മസ്​ജിദ്​ നിർമിച്ചതെന്ന്​ കരുതപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:irfan pathanCheraman Masjid Kodungallur
News Summary - irfan pathan about Cheraman Jumah Masjid
Next Story