Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightതകർക്കപ്പെടാത്ത...

തകർക്കപ്പെടാത്ത റെക്കോർഡുമായി അയർലൻഡ്​ താരം കെവിൻ ഓബ്രിയൻ ഏകദിനത്തിൽ നിന്ന്​ വിരമിച്ചു

text_fields
bookmark_border
തകർക്കപ്പെടാത്ത റെക്കോർഡുമായി അയർലൻഡ്​ താരം കെവിൻ ഓബ്രിയൻ ഏകദിനത്തിൽ നിന്ന്​ വിരമിച്ചു
cancel

അയർലൻഡ്​ ഓൾറൗണ്ടർ കെവിൻ ഓബ്രിയൻ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ഐറിഷ് ടീമിന്​ വേണ്ടി മൂന്ന് ഫോർമറ്റിലും കളിച്ചിട്ടുള്ള താരം 15 വർഷം നീണ്ട കരിയറിന്​ ശേഷം 37-ാം വയസിലാണ്​ പാഡഴിക്കുന്നത്​. 2006ൽ ഇംഗ്ലണ്ടിനെതിരെ അരങ്ങേറിയ ഓബ്രിയ​െൻറ പേരിൽ ഒരു കിടിലൻ റെക്കോർഡുമുണ്ട്​. ലോകകപ്പ്​ ക്രിക്കറ്റ്​ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി താരത്തി​െൻറ പേരിലാണ്​. 2011 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ 50 പന്തിൽ നേടിയ ശതകത്തിനാണ്​ ആ റെക്കോർഡ്​. അന്ന്​ താരം 113 റൺസായിരുന്നു അടിച്ചുകൂട്ടിയത്​.


അയർലൻഡിന്​ വേണ്ടി കളിച്ച് മതിയായിട്ടില്ലെന്നും രാജ്യത്തിന്​ വേണ്ടി ഏകദിന മത്സരങ്ങളിൽ ഇനി പഴയതുപോലെ കളിക്കാനാവില്ലെന്ന ബോധ്യമുള്ളതുകൊണ്ടാണ്​ വിരമിക്കുന്നതെന്നും താരം​ പ്രതികരിച്ചു. ഇനി പൂർണമായും ടി20 ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്​ തീരുമാനിച്ചിരിക്കുന്നതെന്നും ഓബ്രിയൻ വ്യക്​തമാക്കി.

ഏകദിനത്തിൽ 3619 റൺസും 114 വിക്കറ്റുകളും ഓബ്രിയ​െൻറ പേരിലുണ്ട്. അയർലൻഡിന്​ വേണ്ടി ഏകദിനത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ബൗളറും അദ്ദേഹമാണ്​. മൂന്ന്​ ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 258 റൺസാണ്​ താരം നേടിയിട്ടുള്ളത്​. ടി20യിൽ 1672 റൺസും 58 വിക്കറ്റുകളും​ താരത്തി​െൻറ പേരിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IrelandKevin OBrien
News Summary - Irelands star cricketer Kevin OBrien bids farewell to ODI cricket
Next Story