മഴ വില്ലനായി; ഇംഗ്ലണ്ടിനെ അഞ്ചു റൺസിന് അട്ടിമറിച്ച് അയർലൻഡ്
text_fieldsമെൽബൺ: മഴ വില്ലനായ പോരാട്ടത്തിൽ ട്വന്‍റി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ അഞ്ചു റൺസിന്‍റെ അട്ടിമറി ജയം നേടി അയർലൻഡ്.
ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 19.2 ഓവറിൽ 157 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ 14.3 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് 105 റൺസെടുത്ത് നിൽക്കുന്നതിനിടെയാണ് മഴയെത്തുന്നത്. തുടർന്ന് മഴ നിയമപ്രകാരം അയർലൻഡ് അഞ്ചു റൺസിന് വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
നേരത്തെ, തകര്‍ത്തടിച്ച് തുടങ്ങിയ അയര്‍ലന്‍ഡ് ഒരു വിക്കറ്റിന് 103 എന്ന നിലയിലായിരുന്നു. പിന്നീട് 54 റണ്‍സ് കൂട്ടി ചേർക്കുന്നതിനിടെയാണ് ഒമ്പത് വിക്കറ്റുകള്‍ നഷ്ടമായത്. 19.2 ഓവറില്‍ 157ന് എല്ലാവരും പുറത്തായി. 47 പന്തില്‍ 62 റണ്‍സെടുത്ത ക്യാപ്റ്റന്‍ ആന്‍ഡ്ര്യു ബാല്‍ബിറിന്‍ ആണ് ടോപ് സ്കോറര്‍. ഇംഗ്ലണ്ടിനായി ലിയാം ലിവിങ്സ്റ്റണും മാര്‍ക് വുഡും മൂന്ന് വിക്കറ്റ് വീതമെടുത്തു.
തകർച്ചയോടെയാണ് ഇംഗ്ലണ്ട് മറുപടി ബാറ്റിങ് തുടങ്ങിയത്. പൂജ്യത്തിന് നായകൻ ജോസ് ബട്ലർ പുറത്തായി. പിന്നാലെ ഓപ്പണറായ അലക്സെ ഹെയിൽസ് ഏഴു റൺസുമായി മടങ്ങി. ഡേവിഡ് മലാനാണ് ടീമിന്‍റെ ടോപ് സ്കോറർ. 37 പന്തിൽ താരം 35 റൺസെടുത്തു. 24 റൺസുമായി മുഈൻ അലിയും ഒരു റൺസുമായി ലിയാം ലിവിങ്സ്റ്റണും ക്രീസിൽ നിൽക്കുന്നതിനിടെയാണ് മഴയെത്തുന്നത്.
അയർലൻഡിനായി ജോഷ് ലിറ്റിൽ രണ്ടു വിക്കറ്റെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

