Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ലഖ്നൗവിനെ വെള്ളം കുടിപ്പിച്ച് രാജസ്ഥാൻ ബൗളർമാർ; സഞ്ജു പടക്ക് ജയിക്കാൻ 155
cancel

ലഖ്നൗവിനെ വെള്ളം കുടിപ്പിച്ച് രാജസ്ഥാൻ ബൗളർമാർ; സഞ്ജു പടക്ക് ജയിക്കാൻ 155

text_fields
bookmark_border

ജയ്പുർ: സ്വന്തം തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ കെ.എൽ രാഹുലിന്റെ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ ഇന്നിങ്സ് 154-ൽ അവസാനിപ്പിച്ച് രാജസ്ഥാൻ റോയൽസ് ബൗളർമാർ. ലഖ്നൗവിനെ ബാറ്റിങ്ങിനയക്കാനുള്ള സഞ്ജുവിന്റെ തീരുമാനം ശരിവെച്ച് ബൗളർമാർ റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്ക് കാട്ടുകയായിരുന്നു. നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ലഖ്നൗ 154 റൺസ് എടുത്തത്. നാലോവറിൽ 23 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ രവിചന്ദ്ര അശ്വിൻ ബൗളർമാരിൽ മികവ് കാട്ടി.

42 പന്തുകളിൽ 51 റൺസ് എടുത്ത കെയ്ൽ മയേർസും 32 പന്തുകളിൽ 39 റൺസ് എടുത്ത കെ.എൽ രാഹുലുമാണ് ലഖ്നൗവിന് തുണയായത്. 16 പന്തുകളിൽ 21 റൺസെടുത്ത മാർകസ് സ്റ്റോയിനിസും 20 പന്തുകളിൽ 28 റൺസ് എടുത്ത നികോളാസ് പൂരാനുമാണ് റൺസ് 150 കടത്താൻ സഹായിച്ചത്.

പോയിന്റ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള ഇരുടീമുകളിൽ രാജസ്ഥാൻ കഴിഞ്ഞ മത്സരത്തിൽ ഗുജറാത്തിനെ തകർത്തിരുന്നു. എന്നാൽ, ലഖ്നൗ പഞ്ചാബിനെതിരായ കഴിഞ്ഞ മത്സരത്തിൽ തോൽവി വഴങ്ങിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - IPL2023: Rajasthan Royals vs Lucknow Super Giants
Next Story