Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരക്ഷകനായി ഷാരൂഖ് ഖാൻ;...

രക്ഷകനായി ഷാരൂഖ് ഖാൻ; ലഖ്നൗവിനെ രണ്ട് വിക്കറ്റിന് തോൽപ്പിച്ച് പഞ്ചാബ്

text_fields
bookmark_border
രക്ഷകനായി ഷാരൂഖ് ഖാൻ; ലഖ്നൗവിനെ രണ്ട് വിക്കറ്റിന് തോൽപ്പിച്ച് പഞ്ചാബ്
cancel

ലഖ്നൗ: ഐ.പി.എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെ അവരുടെ തട്ടകത്തിൽ രണ്ട് വിക്കറ്റിന് തോൽപ്പിച്ച് പഞ്ചാബ് കിങ്സ്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് മൂന്ന് പന്തും രണ്ട് വിക്കറ്റും ശേഷിക്കെ ലക്ഷ്യം മറികടന്നു. സ്കോർ: ലഖ്നൗ: 159 (8 wkts, 20 Ov) / പഞ്ചാബ്: 161 (8 wkts, 19.3 Ov)

നായകൻ ധവാന്റെ അഭാവത്തിൽ സാം കറന്റെ നേതൃത്തിൽ ഇറങ്ങിയ പഞ്ചാബിന് വേണ്ടി സിക്കന്തര്‍ റാസയും (57) ഷാരൂഖ് ഖാനുമാണ് (10 പന്തില്‍ 23) പൊരുതിയത്. മാത്യൂ ഷോർട്ട് 22 പന്തുകളിൽ 34 റൺസ് എടുത്തു. വിക്കറ്റുകൾ തുടരെ കൊഴിയുമ്പോഴും വാലറ്റക്കാരെ കൂട്ടുപിടിച്ച് വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഷാരൂഖ് ഖാൻ ലക്ഷ്യത്തിലേക്ക് എത്തുകയായിരുന്നു. താരം ഒരു ഫോറും രണ്ട് സിക്‌സുമടിച്ചു.

പഞ്ചാബ് കിങ്സിന്റെ ബൗളിങ് ആക്രമണത്തിൽ സഹ ബാറ്റർമാർ അമ്പേ പരാജയമായപ്പോഴും ഒറ്റക്ക് പൊരുതി ലഖ്നൗ സൂപ്പർ ജയന്റ്സിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചത് നായകൻ കെ.എൽ രാഹുൽ ആയിരുന്നു. കുറഞ്ഞ സ്കോറിൽ ഒതുങ്ങുമായിരുന്ന ലഖ്നൗവിന് വേണ്ടി 56 പന്തുകളിൽ 74 റൺസാണ് താരം നേടിയത്. എട്ട് ഫോറുകളും ഒരു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

പതിനഞ്ചാമത്തെ ഓവറിൽ 110-3 എന്ന നിലയിലായിരുന്ന ടീമിന് 49 റൺസ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകളാണ് നഷ്ടമായത്. കെയ്ൽ മയേഴ്സ് (23 പന്തുകളിൽ 29 റൺസ്), ക്രുണാൽ പാണ്ഡ്യ (18), മാർകസ് സ്റ്റോയിനിസ് (15) എന്നിവരാണ് ലഖ്നൗ നിരയിൽ രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. പഞ്ചാബിന് വേണ്ടി നായകൻ സാം കറൻ നാലോവറിൽ 31 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. അവസാന ഓവറിൽ താരം രണ്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്. കഗിസോ റബാദ രണ്ട് വിക്കറ്റുകളും വീഴ്ത്തി. കൂടുതൽ റൺസ് വിട്ടുകൊടുക്കാതെ മികച്ച ബൗളിങ്ങാണ് കറന്റെ ടീം കാഴ്ചവെച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shahrukh KhanPunjab KingsLucknow Super GiantsIPL2023
News Summary - IPL2023, Lucknow Super Giants vs Punjab Kings
Next Story