Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപഴയതിലേക്കു മടങ്ങി...

പഴയതിലേക്കു മടങ്ങി ഐ.പി.എൽ; ഹോം, എവേ മത്സര ഫോർമാറ്റ് തിരിച്ചുവരുന്നു

text_fields
bookmark_border
IPL broadcasting rights
cancel

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് എ​ടു​ത്ത സീ​സ​ണു​ക​ൾ​ക്കൊ​ടു​വി​ൽ പ​ഴ​യ ക​ളി​യാ​ര​വം തി​രി​ച്ചു​പി​ടി​ക്കാ​നൊ​രു​ങ്ങി ഐ.​പി.​എ​ൽ. 2023 സീ​സ​ൺ മു​ത​ൽ ഹോം, ​എ​വേ മ​ത്സ​ര ഫോ​ർ​മാ​റ്റ് തി​രി​ച്ചു​വ​രു​മെ​ന്ന് ബി.​സി.​സി.​ഐ അ​ധ്യ​ക്ഷ​ൻ സൗ​ര​വ് ഗാം​ഗു​ലി അ​റി​യി​ച്ചു. 2020ൽ ​കോ​വി​ഡ് മ​ഹാ​മാ​രി പ​ട​ർ​ന്നു​പി​ടി​ച്ച​തു മു​ത​ൽ പ​രി​മി​ത​മാ​യ വേ​ദി​ക​ളി​ലാ​ണ് മൊ​ത്തം ക​ളി​ക​ളും ന​ട​ന്നി​രു​ന്ന​ത്.

ദു​ബൈ, അ​ബൂ​ദ​ബി, ഷാ​ർ​ജ എ​ന്നി​വി​ട​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ങ്ങ​ൾ 2021ൽ ​ഡ​ൽ​ഹി, അ​ഹ്മ​ദാ​ബാ​ദ്, മും​ബൈ, ചെ​ന്നൈ വേ​ദി​ക​ളി​ലാ​യി. കോ​വി​ഡ് പ്ര​തി​സ​ന്ധി ഒ​ഴി​ഞ്ഞ​തു പ​രി​ഗ​ണി​ച്ചാ​ണ് അ​ടു​ത്ത സീ​സ​ൺ മു​ത​ൽ ക​ളി അ​ത​ത് ടീ​മു​ക​ളു​ടെ ഹോം ​ഗ്രൗ​ണ്ടി​ലാ​യി ന​ട​ത്തു​ന്ന​ത്. 10 ടീ​മു​ക​ളും ഹോം ​മ​ത്സ​ര​ങ്ങ​ൾ സ്വ​ന്തം മൈ​താ​ന​ത്താ​കും ന​ട​ത്തു​ക. അ​ടു​ത്ത വ​ർ​ഷം മു​ത​ൽ വ​നി​ത​ ഐ.​പി.​എ​ല്ലി​നും തു​ട​ക്ക​മാ​കും. പെ​ൺ​കു​ട്ടി​ക​ളു​ടെ അ​ണ്ട​ർ-15 ടൂ​ർ​ണ​മെ​ന്റ് ഡി​സം​ബ​റി​ലും ന​ട​ക്കും.

Show Full Article
TAGS:IPL home and away format 
News Summary - IPL to return to home and away format
Next Story