Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.പി.എൽ: ആവേശം വിതറി...

ഐ.പി.എൽ: ആവേശം വിതറി മുംബൈ, ചെന്നൈ ടീമുകൾ ദുബൈയിൽ എത്തി, വിഡിയോ കാണാം

text_fields
bookmark_border
ഐ.പി.എൽ: ആവേശം വിതറി മുംബൈ, ചെന്നൈ ടീമുകൾ ദുബൈയിൽ എത്തി, വിഡിയോ കാണാം
cancel

ദുബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക്​ ആവേശം വിതറി ടീമുകൾ എത്തിത്തുടങ്ങി. മുംബൈ ഇന്ത്യൻസ്​, ചെന്നൈ സൂപ്പർകിങ്​സ്​ താരങ്ങളാണ്​ വെള്ളിയാഴ്​ച യു.എ.ഇയിലെത്തിയത്​. മറ്റ്​ ടീമുകൾ അടുത്ത ദിവസങ്ങളിലായി യു.എ.ഇയിലേക്കെത്തും. കോവിഡിനെ തുടർന്ന്​ ഇന്ത്യയിൽ പാതിവഴിയിൽ നിലച്ച ടൂർണമെൻറി​െൻറ ബാക്കി മത്സരങ്ങൾ സെപ്​റ്റംബർ 19 മുതലാണ്​ പുനരാരംഭിക്കുന്നത്​.

ദുബൈ, അബൂദബി, ഷാർജ എന്നിവിടങ്ങളിലാണ്​ മത്സരങ്ങൾ. ദുബൈ ടി.എച്ച്​ 8 പാമിലാണ്​ ചെന്നൈ ടീം തങ്ങുന്നത്​. ചെന്നൈ നായകൻ എം.എസ്​. ധോണിയും ടീമിനൊപ്പം എത്തിയിട്ടുണ്ട്​. രോഹിത്​ അടക്കം വിദേശ പര്യടനങ്ങളിലും മറ്റ്​ ടൂർണ​െമൻറുകളിലും കളിക്കുന്ന താരങ്ങൾ ​വൈകി മാത്രമെ ടീമിനൊപ്പം ചേരൂ.

യു.എ.ഇയിലെ കാലാവസ്​ഥയുമായി പൊരുത്തപ്പെടുന്നതിനാണ്​ ഒരുമാസം മുൻപേ ടീമുകൾ എത്തിയത്​. യു.എ.ഇയിൽ ഇപ്പോൾ കനത്ത ചൂടായതിനാൽ ഷെഡ്യൂളിൽ ഉച്ച മത്സരങ്ങൾ പരമാവധി ഒഴിവാക്കിയിട്ടുണ്ട്​. എങ്കിലും താരങ്ങൾക്ക്​ പകൽ സമയത്തും പരിശീലനമുണ്ടാകും. കഴിഞ്ഞ സീസണിലും ടീമുകൾ ഒരുമാസം മുൻപേ എത്തിയിരുന്നു. 31 മത്സരങ്ങളാണ്​ ബാക്കിയുള്ളത്​. 13 മത്സരം ദുബൈയിലും പത്തെണ്ണം ഷാർജയിലും എ​ട്ടെണ്ണം അബൂദബിയിലും നടക്കും. താരങ്ങൾക്ക്​ കോവിഡ്​ പോസിറ്റീവായതിനെ തുടർന്ന്​ മെയ്​ നാലിനാണ്​ ഐ.പി.എൽ ഇന്ത്യയിൽ നിർത്തിവെച്ചത്​.

ഇതോടെ പലതാരങ്ങളും പിൻമാറിയതിനാൽ ടൂർണമെൻറ്​ നിർത്തിവെക്കാൻ സംഘാടകർ നിർബന്ധിതരാകുകയായിരുന്നു. ടൂർണമെൻറ്​ യു.എ.ഇയിൽ നടത്തിയാൽ പ​ങ്കെടുക്കാൻ തയാറാണെന്ന്​ താരങ്ങൾ അറിയിച്ചിരുന്നു. കഴിഞ്ഞ സീസൺ സുരക്ഷിതമായി നടത്തിയ ചരിത്രമുള്ള യു.എ.ഇയിലേക്ക്​ തന്നെ ഇക്കുറിയും ടൂർണമെൻറ്​ മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ഒക്​ടോബർ 15ന്​ ദുബൈയിലാണ്​ ഫൈനൽ. ഐ.പി.എൽ കഴിഞ്ഞാൽ രണ്ട്​ ദിവസം കഴിഞ്ഞ് ട്വൻറി- 20​ ലോകകപ്പ് യു.എ.ഇയിലും ഒമാനിലുമായി നടക്കും. അതിനാൽ, താരങ്ങളെ കാത്തിരിക്കുന്നത്​ വിശ്രമമില്ലാത്ത ദിവസങ്ങളാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai indiansCSKIPL 2021
News Summary - ipl teams arrived in dubai
Next Story