Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.പി.എൽ: ശിഖർ ധവാന് അർദ്ധ സെഞ്ച്വറി; കൊൽക്കത്തക്ക് 180 റൺസ് വിജയ ലക്ഷ്യം

text_fields
bookmark_border
ഐ.പി.എൽ: ശിഖർ ധവാന് അർദ്ധ സെഞ്ച്വറി; കൊൽക്കത്തക്ക് 180 റൺസ് വിജയ ലക്ഷ്യം
cancel
camera_altഐ.പിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്സ് നായകൻ ശിഖർ ധവാന്റെ ബാറ്റിങ്ങ്

കൊൽകത്ത: ഈഡൻ ഗാർഡനിൽ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 180 റൺസ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത പഞ്ചാബിേന്റത് മോശം തുടക്കമായിരുന്നു. ക്യാപ്റ്റൻ ശിഖർ ധവാന്റെ അർദ്ധ സെഞ്ച്വറി (47 പന്തിൽ 57) മാറ്റിനിർത്തിയാൽ പഞ്ചാബ് നിരയിൽ മുൻനിര ബാറ്റർമാർ ആരും പ്രതീക്ഷക്കൊത്ത് ഉയർന്നില്ല. ഓപണർ പ്രഭ്‌സിമ്രാൻ സിംഗ് 12 റൺസെടുത്ത് ഹർഷിദ് റാണക്ക് വിക്കറ്റ് നൽകി മടങ്ങി. മൂന്നാമനായി ഇറങ്ങിയ ഭാനുക രാജപക്‌സെ റാണയുടെ പന്തിൽ തന്നെ (0) റൺസൊന്നും എടുക്കാതെ മടങ്ങി.

ലിയാം ലിവിംഗ്‌സ്റ്റൺ 15 ഉം ജിതേഷ് ശർമ 21 ഉം സാം കറൺ 4ഉം റിഷി ധവാൻ 19 ഉം റൺസെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ പുറത്താകാതെ തകർത്തടിച്ച ഷാറൂഖ് ഖാനും (8 പന്തിൽ 21 ), ഹർപ്രീത് ബ്രാറും (9 പന്തിൽ 17) ചേർന്ന് പഞ്ചാബിനെ 20 ഓവറിൽ 179/7 എന്ന മികച്ച ടോട്ടലിൽ എത്തിക്കുകയായിരുന്നു.

കൊൽക്കത്തക്ക് വേണ്ടി വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റ് നേടി. ഹർഷിദ് റാണ രണ്ടു വിക്കറ്റും സുയാഷ് ശർമ, നിതീഷ് റാണ എന്നിവർ ഒരോ വിക്കറ്റുകളും വീഴ്ത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - IPL: Shikhar Dhawan's half-century; Kolkata have a target of 180 runs to win
Next Story