Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബംഗളൂരുവിനെതിരെ...

ബംഗളൂരുവിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് ജയം

text_fields
bookmark_border
ബംഗളൂരുവിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് ജയം
cancel

ല​ഖ്നോ: ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 42 റൺസ് ജയം. ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 231 റ​ൺ​സെന്ന ലക്ഷ്യമാണ് സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയത്. എന്നാൽ, ബംഗളൂരുവിന് 19.5 ഓവറിൽ 189 റൺസെടുക്കാനേ സാധിച്ചുള്ളൂ.

തു​ട​ക്കം മു​ത​ൽ ആ​ക്ര​മ​ണ​ത്തി​ലൂ​ന്നി​യാ​ണ് ഹൈ​ദ​രാ​ബാ​ദ് ബാ​റ്റു വീ​ശി​യ​ത്. ഇ​ഷാ​ൻ ​കി​ഷ​ൻ പു​റ​ത്താ​കാ​തെ 94 റ​ൺ​സു​മാ​യി ക​ളി ന​യി​ച്ചു. അ​ഭി​ഷേ​ക് ശ​ർ​മ​യും ട്രാ​വി​സ് ഹെ​ഡും ചേ​ർ​ന്ന് അ​ർ​ധ സെ​ഞ്ച്വ​റി കു​റി​ച്ച കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ച് ആ​ദ്യ വി​ക്ക​റ്റെ​ടു​ക്കു​ന്ന​ത് എ​ൻ​ഗി​ഡി​യാ​ണ്. 17 പ​ന്തി​ൽ 34 റ​ൺ നേ​ടി​യ അ​ഭി​ഷേ​ക്, സാ​ൾ​ട്ടി​ന്റെ കൈ​ക​ളി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ ട്രാ​വി​സ് ഹെ​ഡും മ​ട​ങ്ങി. 10 പ​ന്തി​ൽ 17 റ​ൺ​സാ​യി​രു​ന്നു താ​ര​ത്തി​ന്റെ സ​മ്പാ​ദ്യം. ഭു​വ​നേ​ശ്വ​ർ കു​മാ​റി​നാ​യി​രു​ന്നു വി​ക്ക​റ്റ്. ആ​ദ്യം ഹെ​ന്റി​ച്ച് ക്ലാ​സ​നെ​യും (24 റ​ൺ​സ്) പി​റ​കെ അ​നി​കെ​ട്ട് വ​ർ​മ​യെ​യും (26) കൂ​ട്ടി ഇ​ഷാ​ൻ കി​ഷ​ൻ റ​ണ്ണൊ​ഴു​ക്കി​ന് വേ​ഗം കൂ​ട്ടി.

ബം​ഗ​ളൂ​രു ബൗ​ളി​ങ് നി​ര​യി​ൽ സൂ​യാ​ഷ് ശ​ർ​മ​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ത​ല്ലു​വാ​ങ്ങി​യ​ത്. മൂ​ന്ന് ഓ​വ​ർ എ​റി​ഞ്ഞ താ​രം 45 റ​ൺ​സ് വി​ട്ടു​ന​ൽ​കി ഒ​രു വി​ക്ക​റ്റെ​ടു​ത്തു. ര​ണ്ടോ​വ​റി​ൽ ര​ണ്ടു​പേ​രെ കൂ​ടാ​രം ക​യ​റ്റി റൊ​മാ​രി​യോ ഷെ​പ്പേ​ർ​ഡാ​ണ് മി​ക​വു കാ​ട്ടി​യ​ത്. 14 റ​ൺ​സ് മാ​ത്രം ന​ൽ​കി അ​ഭി​ന​വ് മ​നോ​ഹ​റി​നെ​യും നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി​യെ​യു​മാ​ണ് ഷെ​പ്പേ​ർ​ഡ് മ​ട​ക്കി​യ​ത്.

ബംഗളൂരുവിന് വേണ്ടി ഫിൽ സാൾട്ട് 32 ബോളിൽ 62 റൺസെടുത്തു. വിരാട് കോഹ്ലി 25 ബോളിൽ 43 റൺസുമെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sunrisers HyderabadRoyal Challengers BengaluruIPL 2025
News Summary - IPL Royal Challengers Bengaluru Vs Sunrisers Hyderabad
Next Story