ജയം തേടി രാജസ്ഥാനും കൊൽക്കത്തയും ഇന്ന് കളത്തിൽ
text_fieldsഗുവാഹതി: ആദ്യ മത്സരങ്ങളിൽ തോൽവി രുചിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും ഇന്ന് മുഖാമുഖം. ഗുവാഹതിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നിലവിലെ ജേതാക്കളും മുൻ ചാമ്പ്യന്മാരും ഏറ്റുമുട്ടുന്നത്. സ്വന്തം മൈതാനത്ത് നടന്ന ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് പരാജയപ്പെട്ട ക്ഷീണത്തിലാണ് കൊൽക്കത്ത. രാജസ്ഥാനാവട്ടെ സൺ റൈസേഴ്സ് ഹൈദരാബാദിനുമുന്നിലും പൊരുതി വീണു.
സ്ഥിരം ക്യാപ്റ്റൻ സഞ്ജു സാംസൺ പാതി വിശ്രമത്തിലായതിനാൽ റയാൻ പരാഗാണ് റോയൽസിനെ നയിക്കുന്നത്. വിരലിനേറ്റ പരിക്കിൽനിന്ന് പൂർണമായും മുക്തനാവാനായി സഞ്ജുവിനെ വിക്കറ്റ് കീപ്പിങ്ങോ ഫീൽഡിങ്ങോ ഏൽപിക്കുന്നില്ല. ആദ്യ കളിയിൽ ഇംപാക്ട് പ്ലെയറായെത്തി ഇന്നിങ്സ് ഓപൺ ചെയ്ത താരം 33 പന്തിൽ 66 റൺസ് നേടി തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. അജിൻക്യ രഹാനെക്ക് കീഴിലാണ് കൊൽക്കത്ത ഇറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

