
ഐ.പി.എൽ: രാഹുൽ ലഖ്നോയിൽ; ഹർദികും റാഷിദ് ഖാനും അഹ്മദാബാദിൽ
text_fieldsന്യൂഡൽഹി: ഐ.പി.എല്ലിലെ പുതിയ ടീമുകളായ ലഖ്നോയും അഹ്മദാബാദും മൂന്നു താരങ്ങളെ വീതം ടീമിലെടുത്തു. ലഖ്നോ ലോകേഷ് രാഹുലിനെയും മാർകസ് സ്റ്റോയ്നിസിനെയും രവി ബിഷ്ണോയിയെയുമാണ് ടീമിലെത്തിച്ചത്. അഹ്മദാബാദ് ഹർദിക് പാണ്ഡ്യ, റാഷിദ് ഖാൻ, ശുഭ്മൻ ഗിൽ എന്നിവരെ ടീമിലെടുത്തു. രാഹുൽ ലഖ്നോയുടെയും ഹർദിക് അഹ്മദാബാദിന്റെയും നായകരാവുമെന്നാണ് സൂചന.
രാഹുലിന് 15 കോടി, സ്റ്റോയ്നിസിന് 11 കോടി, ബിഷ്ണോയിക്ക് നാലു കോടി എന്നിങ്ങനെയാണ് ലഖ്നോ നൽകുക. ഇതോടെ ബാക്കി 60 കോടി ടീമിന് ലേലത്തിൽ ചെലവഴിക്കാനാവും.
അതേസമയം, ഹർദികിനും റാഷിദ് ഖാനും 15 കോടി വീതം നൽകാൻ അഹ്മദാബാദ് ഒരുക്കമാണ്. ഗില്ലിന് ഏഴു കോടിയും ലഭിക്കും. ഇതോടെ 53 കോടിയാണ് അവർക്ക് ലേലത്തിന് ബാക്കിയുണ്ടാവുക.
