Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'ഒന്നും കാണാതെയല്ല';...

'ഒന്നും കാണാതെയല്ല'; അവസാന ടെസ്റ്റിൽ നിന്നും ഇന്ത്യ പിന്മാറിയത്​ കണക്കുകൂട്ടി, വിവാദം

text_fields
bookmark_border
ഒന്നും കാണാതെയല്ല; അവസാന ടെസ്റ്റിൽ നിന്നും ഇന്ത്യ പിന്മാറിയത്​ കണക്കുകൂട്ടി, വിവാദം
cancel

ദുബൈ: ഇംഗ്ലണ്ടുമായുള്ള അവസാന ടെസ്​റ്റിൽ നിന്ന്​ ഇന്ത്യൻ ടീം പിന്മാറാൻ കാരണം യു.എ.ഇയിലെ ഐ.പി.എൽ ബയോബബ്​ളെന്ന്​ റിപ്പോർട്ട്​. ബയോബബ്​ൾ നിബന്ധന അനുസരിച്ച്​ യു.എ.ഇയിൽ എത്തുന്ന താരങ്ങൾക്ക്​ ആറ്​ ദിവസം സമ്പർക്കവിലക്ക്​ നിർബന്ധമാണ്​. ഈ സാഹചര്യത്തിൽ, അഞ്ചാം ടെസ്​റ്റ്​ കഴിഞ്ഞ്​ യു.എ.ഇയിൽ എത്തുന്ന ഇന്ത്യൻ താരങ്ങൾക്ക്​ ആദ്യ മൂന്ന്​ ദിവസത്തെ ഐ.പി.എൽ​ മത്സരം നഷ്​ടമാകും. ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലിയുടെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്​സ്​, ഉപനായകൻ രോഹിത്​ ​ശർമയുടെ മുംബൈ ഇന്ത്യൻസ്​ തുടങ്ങിയ ടീമുകളുടെ മത്സരങ്ങൾ ആദ്യ ദിവസങ്ങളിലുണ്ട്​. അഞ്ചാം ടെസ്​റ്റിനിടെ താരങ്ങളിൽ ആർക്കെങ്കിലും പോസിറ്റിവായാൽ ഐ.പി.എല്ലി​െൻറ പകുതിയോളം മത്സരങ്ങൾ നഷ്​ടമാകു​െമന്ന ഭീതിയും പിന്മാറൽ തീരുമാനത്തിന്​ പിന്നിലുണ്ട്​.

അതേസമയം, മത്സരം ഉപേക്ഷിച്ചതിന്​ തൊട്ടുപിന്നാലെ വിരാട്​ കോഹ്​ലി, രോഹിത്​ ശർമ, ജസ്​പ്രീത്​ ബുംറ, സൂര്യകുമാർ യാദവ്​, മുഹമ്മദ്​ സിറാജ്​ എന്നിവർ യു.എ.ഇയിൽ എത്തി. ഇവർ ആറു​ ദിവസം സമ്പർക്കവിലക്കിൽ കഴിഞ്ഞ ശേഷം പരിശീലനത്തിന്​ ഇറങ്ങുമെന്ന്​ ടീമുകൾ ഔദ്യോഗികമായി അറിയിച്ചു. ഇംഗ്ലണ്ടി​ൽ നിന്നെത്തുന്ന എല്ലാ താരങ്ങളും ആറു​ ദിവസം സമ്പർക്കവിലക്കിൽ കഴിയണമെന്ന്​ ബി.സി.സി.ഐയും നിർദേശം നൽകിയിട്ടുണ്ട്​. ബബ്​ൾ ടു ബബ്​ൾ ട്രാൻസ്​ഫർ ആണെങ്കിലും താരങ്ങളെല്ലാം സമ്പർക്കവിലക്കിൽ കഴിയണമെന്നാണ്​ ബി.സി.സി.ഐയുടെ നിർദേശം.

ഇന്ത്യ- ഇംഗ്ലണ്ട്​ അവസാന ടെസ്​റ്റ്​ തുടങ്ങാൻ മണിക്കൂറുകൾക്ക്​ മുമ്പാണ്​ ഇന്ത്യൻ താരങ്ങൾ മത്സരത്തിൽ നിന്ന്​ പിന്മാറിയത്​. താരങ്ങളും സ്​റ്റാഫുമെല്ലാം നെഗറ്റിവ്​ ആയിരുന്നെങ്കിലും കളത്തിലിറങ്ങാൻ ടീം അംഗങ്ങൾ വിസമ്മതിക്കുകയായിരുന്നു. വെള്ളിയാഴ്​ചയാണ്​ ടെസ്​റ്റ്​ തുടങ്ങേണ്ടിയിരുന്നത്​. 14ന്​ അവസാനിച്ച്​ 15ന്​ യു.എ.ഇയിൽ എത്തിയാലും ആറു ദിവസം സമ്പർക്കവിലക്ക്​ വേണം. 19നാണ്​ ഐ.പി.എൽ പുനരാരംഭിക്കുന്നത്​. 15ന്​ എത്തുന്ന താരങ്ങൾക്ക്​ 21ന്​ മാത്രമേ കളിക്കളത്തിൽ ഇറങ്ങാൻ കഴിയൂ. ഇതോടെ കോഹ്​ലി, രോഹിത്​ ശർമ ഉൾപ്പെടെ ഇന്ത്യൻ ടീമിലെ പകുതി താരങ്ങൾക്കും ആദ്യ മത്സരം നഷ്​ടമാകുമെന്ന അവസ്ഥയുണ്ടായി. ഇത്​ ഒഴിവാക്കാനാണ്​ താരങ്ങളുടെ പിന്മാറ്റമെന്നാണ്​ റിപ്പോർട്ട്​. മത്സരം റദ്ദാക്കാനുള്ള കാരണം ഐ.പി.എല്ലാണെന്ന്​ മുൻ ഇംഗ്ലണ്ട്​ നായകൻ മൈക്ക്​ ആതർട്ടൺ ഉൾപ്പെടെയുള്ളവർ ആരോപിച്ചിരുന്നു.

ഇംഗ്ലണ്ടിൽ നിന്നെത്തിയ മുംബൈ ടീം അംഗങ്ങൾ അബൂദബിയിലും ബാംഗ്ലൂർ ടീം ദുബൈയിലുമാണ്​ വിമാനമിറങ്ങിയത്​. പ്രത്യേകം ചാർട്ട്​ ചെയ്​ത വിമാനങ്ങളിലായിരുന്നു യാത്ര. യാത്രക്ക്​ മുമ്പ്​​ നടത്തിയ​ കോവിഡ്​ പരിശോധന ഫലം നെഗറ്റിവായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india-englandIPL 2021
News Summary - IPL players to fly out of UK to UAE on charter flight on Saturday
Next Story