ക്യാപ്റ്റൻ നയിച്ചു; മുംബൈക്ക് കൂറ്റൻ സ്കോർ
text_fieldsഐ.പി.എൽ രണ്ടാം മത്സരത്തിനിറങ്ങിയ മുംബൈ സൂപ്പർ കിങ്സിന് കൂറ്റൻ സ്കോർ. കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നിലവിലെ ചാമ്പ്യന്മാരെ ക്യാപ്റ്റൻ രോഹിത് ശർമ(80) അർധ സെഞ്ച്വറിയുമായി നയിച്ചപ്പോൾ നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ മുംബൈ 195 റൺസെടുത്തു.
54 പന്തിൽ ആറു സിക്സും മൂന്ന് ഫോറും ഉൾപ്പെടെയായിരുന്നു രോഹിത് 80 റൺസെടുത്തത്. ക്യാപ്റ്റന് സൂര്യകുമാർ യാദവ്(47) പിന്തുണ നൽകി.
ക്വിൻറൺ ഡികോക്ക്(1), സൗരഭ് തിവാരി(21), ഹാർദിക് പാണ്ഡ്യ(21) എന്നിവരുടെ വിക്കറ്റും മുംബൈക്ക് നഷ്ടമായി. പൊള്ളാർഡും(13) ക്രുണാൽ പാണ്ഡ്യയും(1) പുറത്താകാതെ നിന്നു. കൊൽക്കത്തക്കായി ശിവം മാവി രണ്ടു വിക്കറ്റും സുനിൽ നരേനും ആന്ദ്രെ റസലും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

