ഐ.പി.എൽ: ലഖ്നോ സൂപ്പർ ജയന്റ്സിന് 5 റൺസ് ജയം
text_fieldsയാഷ് താക്കൂറിന്റെ പന്തിൽ സ്കൂപ് ഷോട്ടിന് ശ്രമിച്ച് ബൗൾഡാകുന്ന സൂര്യകുമാർ യാദവ്
ലഖ്നോ: പ്ലേഓഫ് ഉറപ്പിക്കാനുള്ള നിർണായകമായ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ 5 റൺസിന് തോൽപ്പിച്ച് ലഖ്നോ സൂപ്പർ ജയന്റ്സ് പോയിന്റ് പട്ടികയിൽ മൂന്നാമതെത്തി. ലഖ്നോ സൂപ്പർ ജയന്റ്സ് മുന്നോട്ട് വെച്ച് 178 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ മുംബൈക്ക് നിശ്ചിത് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഓപണർമാരായ ഇഷാൻ കിഷനും (59) നായകൻ രോഹിത് ശർമയും ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും മധ്യനിര പ്രതീക്ഷക്കൊത്ത് ഉയരാതെ പോയത് തിരിച്ചടിയായി.
സൂര്യകുമാർ യാദവ് (7) നേഹൽ വധേര (16) വിഷ്ണു വിനോദ് (2) റൺസെടുത്ത് പുറത്തായി. 32 റൺസെടുത്ത് ടിം ഡേവിഡും 4 റൺസുമായി കാമറൂൺ ഗ്രീനും പുറത്താകെ നിന്നു. യാഷ് താക്കൂർ രവി, ബിഷ്‌ണോയ് എന്നിവർ രണ്ടും മുഹ്സിൻ ഖാൻ ഒരു വിക്കറ്റും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്നോവിന്റെ തുടക്കം തകർച്ചയിലൂടെയായിരുന്നു. 35 റൺസെടുക്കുന്നതിനിടയിൽ മൂന്ന് മുൻനിര വിക്കറ്റുകളാണ് വീണത്. ദീപക് ഹൂഡ (5),ക്വിന്റൺ ഡി കോക്ക്(16) പ്രേരക് മങ്കാഡ് (0) എന്നിവരാണ് പുറത്തായത്. തുടർന്നെത്തിയ ക്യാപ്റ്റൻ ക്രുനാൽ പാണ്ഡ്യയും മാർക്കസ് സ്റ്റോയിനിസും ചേർന്ന് നാലാം വിക്കറ്റിൽ നടത്തിയ മികച്ച കൂട്ടുകെട്ടാണ് ല ഖ്നോ സൂപ്പർ ജയന്റ്സിനെ കരകയറ്റിയത്.
49 റൺസിൽ നിൽക്കെ ക്രുനാൽ പാണ്ഡ്യ പരിക്കേറ്റ് മടങ്ങിയത് ടീമിനെ തളർത്തി. വെടിക്കെട്ട് ബാറ്റിങ്ങുമായ കളം നിറഞ്ഞുകളിച്ച സ്റ്റോയിനിസ് 47 പന്തിൽ 8 സിക്സും 4 ഫോറുമുൾപ്പെടെ 89 റൺസെടുത്ത് പുറത്താകാതെ നിന്നു. നിക്കോളാസ് പൂരാൻ പുറത്താവാതെ 8 റൺസ് നേടി.
മുംബൈക്ക് വേണ്ടി ജേസൺ ബെഹ്‌റൻഡോർഫ് രണ്ടുവിക്കറ്റും പിയൂഷ് ചൗള ഒരു വിക്കറ്റും നേടി.

