Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സെഞ്ചൂറിയൻ കോഹ്ലി; രാജസ്ഥാനെതിരെ ബംഗളൂരുവിന് മികച്ച സ്കോർ

text_fields
bookmark_border
ഐ.പി.എൽ പുതിയ സീസണിലെ ആദ്യ സെഞ്ച്വറിക്ക് ഉടമയായി വിരാട് കോഹ്ലി
virat kohli 9087967
cancel

ജയ്പൂർ: ഐ.പി.എൽ പുതിയ സീസണിലെ ആദ്യ സെഞ്ച്വറിക്ക് ഉടമയായി വിരാട് കോഹ്ലി (പുറത്താകാതെ 113). രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലാണ് റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു താരമായ കോഹ്ലിയുടെ സെഞ്ച്വറി നേട്ടം. 67 പന്തിൽ നിന്നാണ് കോഹ്ലി സെഞ്ച്വറി തികച്ചത്. ഇന്നിങ്സിലാകെ നാല് സിക്സറും 12 ഫോറും പറത്തി.

ഐ.പി.എല്ലിലെ ഏറ്റവും കൂടുതൽ റൺസ് നേടിയവർക്കുള്ള ഓറഞ്ച് കാപ് നിലവിൽ കോഹ്ലിക്കാണ്. ഐ.പി.എല്ലിലെ കോഹ്ലിയുടെ എട്ടാമത് സെഞ്ച്വറിയാണിത്.


കോഹ്ലിയുടെ സെഞ്ച്വറിക്കരുത്തിൽ ആർ.സി.ബി 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തു. കോഹ്ലിക്ക് പുറമേ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിക്ക് (44) മാത്രമാണ് ബംഗളൂരു നിരയിൽ മികവ് കാട്ടാനായത്. ഒരു റൺസ് മാത്രമെടുത്ത് ഗ്ലെൻ മാക്സ്വെൽ ഇത്തവണയും ആരാധകരെ നിരാശരാക്കി. സൗരവ് ചവാൻ ഒമ്പത് റൺസെടുത്തു. കാമറോൺ ഗ്രീൻ അഞ്ച് റൺസെടുത്ത് പുറത്താകാതെ നിന്നു.

രാജസ്ഥാന് വേണ്ടി യുസ്വേന്ദ്ര ചാഹൽ രണ്ടു വിക്കറ്റും ബർഗർ ഒരു മെയ്ഡൻ ഓവറോടെ ഒരു വിക്കറ്റും വീഴ്ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - IPL live upates Virat kohli century
Next Story