തകർത്തടിച്ച് ഗില്ലും സാഹയും; റൺമല തീർത്ത് ഗുജറാത്ത്
text_fieldsഅഹമ്മദാബാദ്: ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും വൃദ്ധിമാൻ സാഹയും തകർത്തടിച്ചപ്പോൾ ലഖ്നോ സൂപർ ജയന്‍റ്സിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് കൂറ്റൻ സ്കോർ. 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 227 റൺസാണ് ടൈറ്റൻസ് നേടിയത്. ഗിൽ പുറത്താകാതെ 94 റൺസും സാഹ 81 റൺസും നേടി.
51 പന്തിൽ ഏഴ് സിക്സും രണ്ട് ഫോറും അടങ്ങിയതായിരുന്നു ഗില്ലിന്‍റെ ഇന്നിങ്സ്. സെഞ്ച്വറി തികയ്ക്കുമെന്ന പ്രതീക്ഷ നൽകിയെങ്കിലും 94 റൺസെടുക്കാനേ സാധിച്ചുള്ളൂ. 43 പന്തിൽ നാല് സിക്സും 10 ഫോറും അടങ്ങിയതായിരുന്നു സാഹയുടെ 81 റൺസ്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 15 പന്തിൽ 25 റൺസ് നേടി. ഡേവിഡ് മില്ലർ 12 പന്തിൽ 21 റൺസും നേടി. ആകെ 14 സിക്സറുകളാണ് മത്സരത്തിൽ പിറന്നത്.
ലഖ്നോക്ക് വേണ്ടി മൊഹ്സിൻ ഖാൻ മൂന്ന് ഓവറിൽ 42 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടി. ഒരു വിക്കറ്റ് ആവേശ് ഖാനും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

