Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപഞ്ചാബിന്​ രാഹുലും...

പഞ്ചാബിന്​ രാഹുലും കും​െബ്ലയും തന്നെ മതി

text_fields
bookmark_border
പഞ്ചാബിന്​ രാഹുലും കും​െബ്ലയും തന്നെ മതി
cancel

ദുബൈ: ​​െഎ.പി.എൽ ​േപ്ല ഒാഫിൽ കടക്കാൻ കഴിഞ്ഞില്ലെങ്കിലും ഇൗ സീസണിൽ ടീമിനെ നയിച്ച കോച്ച്​ അനിൽ കും​െബ്ല, ക്യാപ്​റ്റൻ ​കെ.എൽ. രാഹുൽ കൂട്ടിനെ നിലനിർത്താനാണ്​ കിങ്​സ്​ ഇലവൻ പഞ്ചാബി​െൻറ തീരുമാനം. റൺറേറ്റിലെ നേരിയ വ്യത്യാസത്തിന്​ ​േപ്ല ഒാഫ്​ നഷ്​ടമായെങ്കിലും ആറാം സ്ഥാനത്തെത്തിയ പ്രകടനത്തിൽ ടീം മാനേജ്​മെൻറ്​ തൃപ്​തരാണ്​. അടുത്ത സീസണിന്​ ആറുമാസത്തിൽ കുറഞ്ഞ കാലം മാത്രമേ മുന്നിലുള്ളൂ എന്നതിനാൽ മറ്റൊരു മാറ്റം ടീമിനെ ബാധിക്കുമെന്ന നിഗമനത്തിലാണ്​ മാനേജ്​മെൻറ്​.

ആദ്യമായാണ്​ രാഹുൽ ടീം നായകനായത്​. ഉജ്ജ്വല ബാറ്റിങ്ങുമായി സീസൺ ഗംഭീരമാക്കുകയും ചെയ്​തു. 55.83 ശാശരിയിൽ 670 റൺസെടുത്ത രാഹുലാണ്​ ​റൺവേട്ടയിൽ ഒന്നാം സ്ഥാനത്ത്​. കോച്ചെന്ന നിലയിൽ കും​െബ്ലയുടെ ആദ്യ സീസണായിരുന്നു ഇത്​. ടീമെന്ന നിലയിൽ പഞ്ചാബിനെ കെട്ടിപ്പടുക്കുന്നതിൽ കും​െബ്ല തിളങ്ങുകയും ചെയ്​തു. മായങ്ക്​ അഗർവാൾ, നികോളസ്​ പൂരാൻ, മുഹമ്മദ്​ ഷമി, ക്രിസ്​ ഗെയ്​ൽ, യുവതാരങ്ങളായ രവി ബിഷ്​ണോയ്​, അർഷദീപ്​ എന്നിവരെ നിലനിർത്തും. മധ്യനിര ബാറ്റിങ്ങിലും ബൗളിങ്ങിലും ആവശ്യമായ മാറ്റങ്ങൾക്കാവും ടീം തയാറാവുക. ​െഗ്ലൻ മാക്​സ്​വെൽ, ഷെൽഡൻ കോ​ട്രൽ എന്നിവരെ ഒഴിവാക്കാനാണ്​ സാധ്യത. 10.75 കോടി മുടക്കിയ മാക്​സ്​വെല്ലും 8.5 കോടി മുടക്കിയ കോട്രലും പ്രതീക്ഷക്കൊത്ത നിലവാരം പുലർത്തിയില്ല. 13 കളിയിൽ 108 റൺസാണ്​ മാക്​സ്​വെല്ലി​െൻറ സമ്പാദ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anil KumbleKings XI PunjabKL RahulIPL
Next Story