സെഞ്ച്വറിയുമായി മായങ്കും അർധ സെഞ്ച്വറിയുമായി േലാകേഷ് രാഹുലും; കൂറ്റൻ സ്കോറുയർത്തി പഞ്ചാബ്
text_fieldsഷാർജ: മായങ്ക് അഗർവാളിെൻറ സെഞ്ച്വറി മികവിൽ (50 പന്തിൽ 106) ഒാപണിങ് വിക്കറ്റിൽ 183 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയ കിങ്സ് ഇലവന് 223 റൺസിെൻറ കൂറ്റൻ ടോട്ടൽ. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലാണ് മായങ്ക് അഗർവാളിെൻറ ക്ലാസ് ഇന്നിങ്സ്. മായങ്കിെൻറ വേട്ടക്ക് ഉറച്ച പിന്തുണയുമായി കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറിക്കാരൻ േലാകേഷ് രാഹുലും (69) ക്രീസിൽ നിലയുറപ്പിച്ചതോടെയാണ് വൻ സ്കോറിലേക്ക് പഞ്ചാബ് നീണ്ടത്.
രണ്ടു റൺസ് വ്യത്യാസത്തിലാണ് ഇവർക്ക് െഎ.പി.എൽ ചരിത്രത്തിലെ ഏറ്റവും ഒാപണിങ് കൂട്ടുകെട്ട് റെക്കോഡ് (185- ബെയർസ്റ്റോ-വാർണർ) നഷ്ടമായത്. ആറ് ബൗളർമാരെ മാറിമാറി പരീക്ഷിച്ചിട്ടും സ്റ്റീവൻ സ്മിത്തിന് ഒാപണിങ് സഖ്യം പിളർത്താനായില്ല. മായങ്ക് ഏഴും രാഹുൽ ഒരു സിക്സും പറത്തി. സ്കോർ സുരക്ഷിതായ നിലയിലെത്തിച്ച ശേഷമാണ് ഇരുവരും പുറത്തായത്.
പിന്നീട് വന്ന െഗ്ലൻ മാക്സ്വെല്ലും (13), നികോളസ് പൂരാനും (25) സ്കോർ 200 കടക്കാൻ സഹായിച്ചു.

