Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കളിക്കാതെ മുങ്ങുന്നവർക്ക് 'വിലക്ക്; ഐ.പി.എല്ലിനോട് ആവശ്യപ്പെട്ട് ഫ്രാഞ്ചൈസികൾ

text_fields
bookmark_border
ipl 2024 987
cancel

ലേലത്തിൽ പങ്കെടുത്തതിന് ശേഷം വ്യക്തമായ കാരണമൊന്നുമില്ലാതെ ടൂർണമെന്‍റിൽ നിന്നും വിട്ടുനിൽക്കുന്ന താരങ്ങൾക്ക് വിലക്ക് നൽകാൻ ആവശ്യപ്പെട്ട് ഐ.പി.എൽ ഫ്രാഞ്ചൈസികൾ. രണ്ട് വർഷത്തെ വിലക്ക് നൽകണമെന്നാണ് ഉടമകൾ ആവശ്യപ്പെട്ടത്. ഇ.എസ്.പി എൻ ക്രിക്ക് ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. മെഗാ ലേലത്തിലും വിദേശ താരങ്ങൾ പങ്കെടുക്കണമെന്നും മിനി ലേഗത്തിൽ മാത്രം പങ്കെടുത്താൽ പോരെന്നും ഫ്രാഞ്ചൈസികൾ ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ടിലുണ്ട്.

എല്ലാ പത്ത് ഫ്രാഞ്ചൈസികളും ഇക്കാര‍്യങ്ങളിൽ അംഗീകരിച്ചിട്ടുണ്ട്. അടുത്ത വർഷത്തേക്കുള്ള ഐ.പി.എൽ ലേലവുമായി സംബന്ധിച്ച് ജൂലൈ 31ന് ബി.സി.സി.ഐ ഹെഡ്ക്വാർട്ടേഴ്സിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യങ്ങൾ ഉ‍യർന്നത്. പല താരങ്ങളും ഐ.പി.എൽ തുടങ്ങുന്നതിന് മുന്നോടിയായി ഐ.പി.എല്ലിൽ നിന്നും പിന്മാറിയിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങൾ ഉന്നയിച്ചാണ് പല താരങ്ങളും ഐ.പി.എല്ലിൽ നിന്നും വിട്ടുനിൽക്കാറുള്ളത്.

കഴിഞ്ഞ വർഷം ലങ്കൻ താരം വനിന്ദു ഹസരംഗ അവസാന നിമിഷം ഐ.പി.എല്ലിൽ നിന്നും പിന്മാറിയിരുന്നു. ഇംഗ്ലണ്ടിന്‍റെ അലക്സ് ഹെയ്‍ൽസ് ജെയ്സൺ റോയ് എന്നിവർ ഇതിൽ പ്രധാനികളാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ipl franchise asked ipl to ban players if they are not playing after the auction
Next Story