മുംബൈ: ഐ.പി.എൽ കലാശപ്പോരിൽ മുംബൈ ഇന്ത്യൻസിന് ജയിക്കാൻ 157റൺസ്. ആവേശപ്പോരിൽ ഡൽഹി ക്യാപിറ്റൽസ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് എടുത്തു.
തുടക്കത്തിലെ വൻ തകർച്ചക്കു ശേഷമായിരുന്നു ഡൽഹി മാന്യമായ സ്കോറിലേക്കെത്തിയത്. ക്യാപ്റ്റൻ ശ്രേയസ് അയ്യരും (65*) പന്തും (56) അർധ സെഞ്ച്വറിയുമായി പൊരുതിയാണ് ഡൽഹിക്കായി രക്ഷാപ്രവർത്തനം നടത്തിയത്.