Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സംശയമെന്ത്​, അറേബ്യൻ മണ്ണിലും ​മുംബൈ തന്നെ ! ഐ.പി.എൽ കിരീടത്തിൽ അഞ്ചാം മുത്തം
cancel
Homechevron_rightSportschevron_rightCricketchevron_rightസംശയമെന്ത്​, അറേബ്യൻ...

സംശയമെന്ത്​, അറേബ്യൻ മണ്ണിലും ​മുംബൈ തന്നെ ! ഐ.പി.എൽ കിരീടത്തിൽ അഞ്ചാം മുത്തം

text_fields
bookmark_border

ദുബൈ: സഹതാപ പ്രാർഥനകളൊന്നും ഡൽഹിയെ കാത്തില്ല. ഐ.പി.എല്ലിലെ ഫേവറിറ്റുകൾ ത​ങ്ങൾ തന്നെയാണെന്ന്​ മുംബൈ ഇന്ത്യൻസ്​ ഒരിക്കൽ കൂടിതെളിയിച്ചു.


അറേബ്യൻ മണലാരുണ്യത്തെ സാക്ഷിയാക്കി അഞ്ചാം തവണയും ഐ.പി.എൽ കിരീടത്തിൽ നീലപ്പടയുടെ മുത്തം. ഡൽഹിയുടെ കന്നി കിരീടത്തിനായി ട്വിസ്​റ്റും അട്ടിമറിയും പ്രതീക്ഷിച്ച്​ ടെലിവിഷന്​ മുന്നിൽ കളികണ്ടവർക്ക്​ നായകൻ രോഹിത്​ ശർമ തന്നെ മുന്നിൽ നിന്ന്​ കളിജയിക്കേ​ണ്ടതെങ്ങനെയെന്ന്​ കാണിച്ചു കൊടുത്തു.


കോവിഡ്​ ഐ.പി.എൽ കലാശപ്പോരിൽ ഡൽഹി ക്യാപിറ്റൽസിനെ 5 വിക്കറ്റിന്​ തോൽപിച്ചാണ്​ മുംബൈ ഇന്ത്യൻസ്​ അഞ്ചാം തവണയും ഐ.പി.എൽ കിരീടം സ്വന്തമാക്കിയത്​. ആദ്യം ബാറ്റുചെയ്​താൽ ജയിച്ചാലോ എന്നു കരുതിയ ഡൽഹിയെ 156 റൺസിന്​ പിടിച്ചുകെട്ടി തിരിച്ചടിക്കാൻ ഇറങ്ങിയ രോഹിതും സംഘവും 18.4 ഓവറിൽ അഞ്ചു വിക്കറ്റ്​ നഷ്​ടത്തിൽ ലക്ഷ്യം കണ്ടു.

സ്​കോർ: ഡൽഹി ക്യാപിറ്റൽസ്​- 156/7( 20 ഓവർ).
മുംബൈ ഇന്ത്യൻസ്​ -157/5 (18.4 ഓവർ)

ലക്ഷ്യത്തിലേക്ക്​ മികച്ച തുടക്കം സമ്മാനിച്ചാണ്​ ഡികോക്ക്​ മടങ്ങിയത്​. സ്​റ്റോയിൻസി​െൻറ പന്തിൽ ഡികോക്ക്​(20) മടങ്ങു​േമ്പാൾ മുംബൈ സ്​കോർ ബോർഡിൽ 45 റൺസ്​ എത്തിയിരുന്നു. പിന്നീട്​ നായകൻ രോഹിത് ശർമയുടെ വിളയാട്ടമായിരുന്നു. നിർണായക മത്സരത്തിൽ അധർധസെഞ്ച്വറിയുമായി നായകൻ മുന്നിൽ നിന്ന്​ നയിച്ചു. അതിനിടക്ക്​ സൂര്യകുമാർ യാദവ് ​(19) റണ്ണൗട്ടിൽ പുറത്തായെങ്കിലും രോഹിത്​ തള​ർന്നില്ല. 51 പന്തിൽ 68 റൺസെടുത്ത രോഹിത്​ ടീമിനെ വിജയത്തോടടുപ്പിച്ചു. പിന്നീട് ഇഷൻ കിഷനും (33) പൊള്ളാഡും​(9), പാണ്ഡ്യയും(3) ചേർന്ന്​ ലക്ഷ്യത്തിലെത്തിച്ചു.



പ്ലേ ഓഫിൽ ടോസ്​ നേടിയിട്ടും ബൗളിങ്​ തിരഞ്ഞെടുത്ത ഡൽഹി, ആ മത്സരം തോറ്റതോടെ ഇത്തവണ മാറ്റിപ്പിടിച്ചു. ടോസ്​ ലഭിച്ചപാടെ ബാറ്റിങ്​. എന്നാൽ, ബോൾട്ടും ബുംറയുമുള്ള രോഹിത്​ ശർമ പന്തുകൊണ്ട്​ മനോഹരമായി തുടങ്ങി.

ആദ്യ പന്തിൽ തന്നെ മാർക്കസ്​ സ്​റ്റോയിൻസിനെ (0) പുറത്താക്കിയാണ്​ മുംബൈ കളി അനുകൂലമാക്കിയത്​. ബോൾട്ട്​ എറിഞ്ഞ പന്തിൽ ഒഴിഞ്ഞു മാറാൻ ശ്രമിച്ച സ്​റ്റോയിൻസിന്​ കാൽകുലേഷൻ തെറ്റുകയായിരുന്നു. പന്ത്​ ബാറ്റിൽ ഉരസി നേ​രെ ഡികോക്കി​െൻറ ഗ്ലൗവിൽ. തൊട്ടടുത്ത ഓവറിൽ അജിൻക്യ രഹാനെയെ(2)യും പുറത്താക്കി ബോൾട്ട്​ ഡൽഹിയുടെ 'ബോൾട്ട്'​ ഇളക്കി. പിടിച്ചു നിൽക്കാൻ ശ്രമിച്ച ശിഖർ ധവാനെ(15), ജയന്ത്​ യാദവും പുറത്താക്കിയതോടെ ഡൽഹി കൂട്ടത്തകർച്ചയുടെ വക്കിലെത്തി.



എന്നാൽ, തുടക്കത്തിലെ വൻ തകർച്ചക്കു ശേഷമായിരുന്നു ഡൽഹി മാന്യമായ സ്​കോറിലേക്കെത്തിയത്​. ക്യാപ്​റ്റൻ ശ്രേയസ്​ അയ്യരും (65*) പന്തും (56) അർധ സെഞ്ച്വറിയുമായി പൊരുതിയാണ്​ ഡൽഹിക്കായി രക്ഷാപ്രവർത്തനം നടത്തിയത്​.

ഇരുവരും 96 റൺസി​െൻറ പാട്​ണർഷിപ്പൊരുക്കി. പന്തി​നെ(56) കോൾട്ടർ നീലാണ്​ പുറത്താക്കിയത്​. അവസാന സമയത്ത്​ കൂറ്റനടിക്ക്​ എത്തിയ ഹെറ്റ്​മെയറെ (5) ബോൾട്ടും പറഞ്ഞച്ചു. അക്​സർ പ​ട്ടേലിനും (9), റബാഡക്കും(0) കാര്യമായ സംഭാവന നൽകാനായില്ല.



ഡെത്ത്​ ഓവറിൽ റൺസ്​ കനപ്പിക്കാൻ ഡൽഹി ശ്രമിച്ചെങ്കിലും ബുംറയുടെ നേതൃത്വത്തിൽ തടയുകയായിരുന്നു. ഒടുവിൽ നിശ്ചിത ഓവറിൽ 156 റൺസിസ്​ ഡൽഹിയെ മുംബൈ പിടിച്ചുകെട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPL 2020
Next Story