Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.പി.എൽ വാതുവെപ്പ്: ചെന്നൈയിൽ ആറുപേർ അറസ്റ്റിൽ; ഹെഡ് കോൺസ്റ്റബിളിന് സസ്​പെൻഷൻ

text_fields
bookmark_border
ഐ.പി.എൽ വാതുവെപ്പ്: ചെന്നൈയിൽ ആറുപേർ അറസ്റ്റിൽ; ഹെഡ് കോൺസ്റ്റബിളിന് സസ്​പെൻഷൻ
cancel

ചെന്നൈ: ഐ.പി.എൽ വാതുവെപ്പുമായി ബന്ധപ്പെട്ട് ആറുപേരെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. ടി. ധീരജ് (41), പി. രാജേഷ് കുമാർ (33), വൈ. സന്ദീപ്(33), ടി. കാതേസ് (32), പി. ജിതേന്ദർ (44), എസ്. അങ്കിത് ജെയിൻ (32) എന്നിവരാണ് അറസ്റ്റിലായത്. ചെന്നൈ പെരുമാൾ മുതലി സ്ട്രീറ്റിലെ മൊബൈൽഫോൺ സർവിസ് സെന്റർ കേന്ദ്രമായാണ് പ്രതികൾ അനധികൃത ചൂതാട്ടം നടത്തിയിരുന്നത്. ഇവരിൽനിന്ന് 20,250 രൂപയും മൊബൈൽ ഫോണുകളും മറ്റും പിടിച്ചെടുത്തു.

ചെന്നൈ സൂപ്പർ കിങ്സും ഹൈദരാബാദും തമ്മിലുള്ള ഐ.പി.എൽ പോരാട്ടത്തിനിടെയായിരുന്നു വാതുവെപ്പെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പിന്നീട് സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു. അതിനിടെ വാതുവെപ്പ് റാക്കറ്റുകളുമായ ബന്ധത്തിന്റെ പേരിൽ എലിഫന്റ് ഗേറ്റ് പൊലീസ് സ്റ്റേഷനിലെ കാമേഷ് എന്ന ഹെഡ് കോൺസ്റ്റബിളിനെ അന്വേഷണവിധേയമായി സസ്​പെൻഡ് ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - IPL Betting: Six arrested in Chennai; Head constable Suspended
Next Story