Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.പി.എല്‍ വാതുവെപ്പ്;...

ഐ.പി.എല്‍ വാതുവെപ്പ്; ആറംഗ സംഘം ബംഗളൂരുവിൽ പിടിയില്‍

text_fields
bookmark_border
ഐ.പി.എല്‍ വാതുവെപ്പ്; ആറംഗ സംഘം ബംഗളൂരുവിൽ പിടിയില്‍
cancel

ബം​ഗ​ളൂ​രു: യു.​എ.​ഇ​യി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബം​ഗ​ളൂ​രു​വി​ൽ വാ​തു​വെ​പ്പ് ന​ട​ത്തി​യ ആ​റം​ഗ​സം​ഘം പി​ടി​യി​ൽ. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് ബം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളാ​യ ആ​റു​പേ​രെ ബം​ഗ​ളൂ​രു സെ​ന്‍ട്ര​ല്‍ ക്രൈം ​ബ്രാ​ഞ്ച് സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ആ​റു​ല​ക്ഷം രൂ​പ​യും മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ഇ​വ​രി​ൽ​നി​ന്നും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

ബാ​ന​സ്​​വാ​ടി, മ​ല്ലേ​ശ്വ​രം പൊ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി ര​ണ്ടു കേ​സു​ക​ളും ഇ​വ​ര്‍ക്കെ​തി​രെ ര​ജി​സ്​​റ്റ​ര്‍ ചെ​യ്തു. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണെ​ന്നും കൂ​ടു​ത​ൽ പേ​ർ പി​ടി​യി​ലാ​കാ​നു​ണ്ടെ​ന്നും ജോ​യ​ൻ​റ് ക​മീ​ഷ​ണ​ര്‍ സ​ന്ദീ​പ് പാ​ട്ടീ​ല്‍ അ​റി​യി​ച്ചു. ഐ.​പി.​എ​ൽ ആ​രം​ഭി​ച്ച​തോ​ടെ ബം​ഗ​ളൂ​രു​വി​ൽ വാ​തു​വെ​പ്പ് സം​ഘ​ങ്ങ​ൾ വീ​ണ്ടും സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ലും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ക​ളി​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ഇ​വ​ർ വാ​തു​വെ​പ്പ് ന​ട​ത്തി​യ​താ​യാ​ണ് വി​വ​രം. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നാ​യി മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ​യാ​ണ് വാ​തു​വെ​പ്പ് ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ഐ.​പി.​എ​ൽ സീ​സ​ണു​ക​ളി​ലും ല​ക്ഷ​ങ്ങ​ൾ വാ​തു​വെ​പ്പി​ലൂ​ടെ കൈ​മാ​റി​യ​താ​യും പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. 2020 സീ​സ​ണി​ൽ ആ​ദ്യ​മാ​യാ​ണ് വാ​തു​വെ​പ്പ് ന​ട​ത്തി​യ​തി​ന് പ്ര​തി​ക​ൾ പി​ടി​യി​ലാ​കു​ന്ന​ത്. ഒാ​രോ ബോ​ളി​നും റ​ണ്ണി​നും ടീ​മിെൻറ വി​ജ​യ​ത്തി​നും തോ​ൽ​വി​ക്കും ഇ​വ​ർ വാ​തു​വെ​പ്പ് ന​ട​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPL bettingipl
Next Story