Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
s sreesanth
cancel
Homechevron_rightSportschevron_rightCricketchevron_rightഐ.പി.എൽ ലേലം:...

ഐ.പി.എൽ ലേലം: ആ​ർ​ക്കും വേ​ണ്ടാ​തെ സ്റ്റീ​വ് സ്മി​ത്ത്, ഇ​ശാ​ന്ത് ശ​ർ​മ, മോ​ർ​ഗ​ൻ, ശ്രീശാന്ത്

text_fields
bookmark_border

മും​ബൈ: ഐ.​പി.​എ​ൽ 2022 സീ​സ​ൺ താ​ര​ലേ​ലം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ കോ​ടി​പ​തി​ക​ളാ​യി നി​ര​വ​ധി പേ​ർ. 377 ഇ​ന്ത്യ​ക്കാ​രു​ൾ​പ്പെ​ടെ 600 താ​ര​ങ്ങ​ളാ​ണ് ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി ന​ട​ന്ന ലേ​ല​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 67 വി​ദേ​ശി​ക​ളു​ൾ​പെ​ടെ 204 താ​ര​ങ്ങ​ളെ ടീ​മു​ക​ൾ സ്വ​ന്ത​മാ​ക്കി. ഇ​തി​നാ​യി മു​ട​ക്കി​യ​ത് 551.7 കോ​ടി രൂ​പ.

ഞാ​യ​റാ​ഴ്ച ഏ​റ്റ​വും കൂ​ടു​ത​ൽ പ​ണ​ക്കി​ലു​ക്ക​മു​ണ്ടാ​ക്കി​യ ഇം​ഗ്ലീ​ഷ് താ​രം ലി​യാ​ങ് ലി​വി​ങ്സ്റ്റ​ണി​നെ 11.5 കോ​ടി മു​ട​ക്കി​യാ​ണ് പ​ഞ്ചാ​ബ് കി​ങ്സ് സ്വ​ന്ത​മാ​ക്കി​യ​ത്. പ​രി​ക്കു​മൂ​ലം അ​ടു​ത്ത സീ​സ​ണി​ൽ ക​ളി​ക്കാ​നാ​വി​ല്ലെ​ന്ന് ഏ​ക​ദേ​ശം ഉ​റ​പ്പാ​യി​ട്ടും മ​റ്റൊ​രു ഇം​ഗ്ലീ​ഷ് താ​ര​മാ​യ ജെ​ഫ്ര ആ​ർ​ച്ച​റി​നെ എ​ട്ടു കോ​ടി​ക്ക് സ്വ​ന്ത​മാ​ക്കി മും​ബൈ ഞെ​ട്ടി​ച്ചു.

ടിം ഡേ​വി​ഡ്, റൊ​മാ​രി​യോ ഷെ​പ്പേ​ഡ് എ​ന്നി​വ​ർ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ച് യ​ഥാ​ക്ര​മം 8.25 കോ​ടി​യും 7.75 കോ​ടി​യും അ​ടി​ച്ചെ​ടു​ത്ത​പ്പോ​ൾ ക്രി​സ് ജോ​ർ​ഡ​ൻ ചെ​ന്നൈ ജ​ഴ്സി​യി​ലെ​ത്തി​യ​ത് 3.6 കോ​ടി​ക്ക്.

ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ന്ത്യ​ക്കാ​യി ഇ​റ​ങ്ങി​യി​ട്ടി​ല്ലെ​ങ്കി​ലും ശി​വം ദു​ബെ, ഖ​ലീ​ൽ അ​ഹ്മ​ദ് എ​ന്നി​വ​രെ വ​ലി​യ വി​ല കൊ​ടു​ത്താ​ണ് ടീ​മു​ക​ൾ സ്വ​ന്ത​മാ​ക്കി​യ​ത്. മ​ല​യാ​ളി താ​രം വി​ഷ്ണു വി​നോ​ദ് 50 ല​ക്ഷ​ത്തി​ന് സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ലെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സം കെ.​എം. ആ​സി​ഫ്, ബേ​സി​ൽ ത​മ്പി എ​ന്നീ മ​ല​യാ​ളി​താ​ര​ങ്ങ​ളും ലേ​ല​ത്തി​ൽ പോ​യി​രു​ന്നു. ശ്രീ​ശാ​ന്ത് ഉ​ൾ​പ്പെ​ടെ മ​റ്റു​ള്ള​വ​രെ ടീ​മു​ക​ൾ പ​രി​ഗ​ണി​ച്ചി​ല്ല.

അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ടീ​മി​ലു​ണ്ടാ​യി​രു​ന്ന പ്ര​മു​ഖ​രെ ടീ​മു​ക​ൾ വ​ല​വീ​ശി​പ്പി​ടി​ച്ച​തും ശ്ര​ദ്ധേ​യ​മാ​യി. ഇ​ന്ത്യ​ൻ കി​രീ​ട​നേ​ട്ട​ത്തി​ൽ നി​ർ​ണാ​യ​ക സാ​ന്നി​ധ്യ​മാ​യ രാ​ജ് ബ​വ ര​ണ്ടു കോ​ടി​ക്ക് പ​ഞ്ചാ​ബ് കി​ങ്സി​ലെ​ത്തി​യ​പ്പോ​ൾ മ​റ്റൊ​രു താ​രം ഹ​ങ്ങ​ർ​കേ​ക്ക​റെ ഒ​ന്ന​ര കോ​ടി​ക്ക് ചെ​ന്നൈ സ്വ​ന്ത​മാ​ക്കി. ക്യാ​പ്റ്റ​ൻ യാ​ഷ് ധൂ​ളി​നെ സ്വ​ന്തം നാ​ട്ടു​കാ​രാ​യ ഡ​ൽ​ഹി വാ​ങ്ങി​യ​ത് 50 ല​ക്ഷ​ത്തി​ന്. വി​ൻ​ഡീ​സ് ഓ​ൾ​റൗ​ണ്ട​ർ ഒ​ഡി​യ​ൻ സ്മി​ത്തി​നെ സ്വ​ന്ത​മാ​ക്കാ​ൻ പ​ഞ്ചാ​ബ് ആ​റു കോ​ടി മു​ട​ക്കി​യ​പ്പോ​ൾ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം എ​യ്ഡ​ൻ മ​ർ​ക്രം 2.6 കോ​ടി​ക്ക് ഹൈ​ദ​രാ​ബാ​ദി​ന്റെ ഭാ​ഗ​മാ​യി.


മു​ൻ​നി​ര താ​ര​ങ്ങ​ളാ​യ സ്റ്റീ​വ് സ്മി​ത്ത്, ഇ​ശാ​ന്ത് ശ​ർ​മ, ഓ​യി​ൻ മോ​ർ​ഗ​ൻ, മാ​ർ​ന​സ് ല​ബൂ​ഷെ​യ്ൻ, ആ​രോ​ൺ ഫി​ഞ്ച് എ​ന്നി​വ​രെ ആ​രും വാ​ങ്ങി​യി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ഇ​ശാ​ൻ കി​ഷ​നും ദീ​പ​ക് ച​ഹാ​റു​മാ​യി​രു​ന്നു വ​ലി​യ തു​ക​ക്ക് ടീ​മു​ക​ളി​ലെ​ത്തി​യ​തെ​ങ്കി​ൽ ഞാ​യ​റാ​ഴ്ച അ​ത് ലി​വി​ങ്സ്റ്റ​ൺ സ്വ​ന്ത​മാ​ക്കി. വ​ൻ​തു​ക​യെ​റി​ഞ്ഞ് പ​ഞ്ചാ​ബും ഹൈ​ദ​രാ​ബാ​ദും മു​ന്നി​ൽ നി​ന്ന​പ്പോ​ൾ മും​ബൈ, ഡ​ൽ​ഹി ടീ​മു​ക​ൾ ബാ​റ്റി​ങ്നി​ര ക​രു​ത്തു​റ​പ്പി​ക്കാ​ൻ ശ്ര​ദ്ധി​ച്ചു.

അ​ശ്വി​ൻ, യു​സ് വേ​ന്ദ്ര ച​ഹ​ൽ, പ്ര​സി​ദ്ധ് കൃ​ഷ്ണ, ട്രെ​ന്റ് ബൗ​ൾ​ട്ട് എ​ന്നി​വ​ര​ട​ങ്ങി​യ ബൗ​ളി​ങ് നി​ര​ക്കൊ​പ്പം സ​ഞ്ജു​വും ദേ​വ്ദ​ത്തു​മ​ട​ങ്ങു​ന്ന ബാ​റ്റി​ങ്ങും രാ​ജ​സ്ഥാ​ന് ഇ​ത്ത​വ​ണ ബ​ലം ന​ൽ​കും. സ​മാ​ന​മാ​യാ​ണ് ഓ​രോ ടീ​മും താ​ര​ങ്ങ​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ ശ്ര​ദ്ധി​ച്ച​ത്. വി​ദേ​ശി-​സ്വ​ദേ​ശി വ്യ​ത്യാ​സ​മി​ല്ലാ​തെ പ്ര​ശ​സ്തി​ക്കു പ​ക​രം നി​ല​വി​ലെ പ്ര​ക​ട​ന​മി​ക​വാ​ണ് ഓ​രോ ടീ​മും പ​രി​ഗ​ണ​ന​ക്കെ​ടു​ത്ത​ത്.

ടീമുകളും താരങ്ങളും തുകയും

ലഖ്നോ സൂപ്പർ ജയന്റ്സ്

കെ.എൽ. രാഹുൽ - 17.00
ആവേശ് ഖാൻ - 10.00
മാർകസ് സ്റ്റോയ്നിസ് - 9.20
ജാസൺ ഹോൾഡർ - 8.75
ക്രുനാൽ പാണ്ഡ്യ - 8.25
മാർക് വുഡ് - 7.50
ക്വിന്റൺ ഡി കോക് - 6.75
ദീപക് ഹൂഡ - 5.75
മനീഷ് പാണ്ഡെ- 4.60
രവി ബി​ഷ്‍ണോയ് - 4.00
ദുഷ്മന്ദ ചമീര - 2.00
കെ. ഗൗതം - 90 ലക്ഷം
അങ്കിത് രജ്പുത് - 50 ലക്ഷം
ഷഹ്ബാസ് നദീം - 50 ലക്ഷം
മനാൻ വോറ - 20 ലക്ഷം
മുഹ്സിൻ ഖാൻ - 20 ലക്ഷം
ആയുഷ് ബദോനി - 20 ലക്ഷം
എവിൻ ലൂയിസ് -2.00
കെയ്ൽ മേയേഴ്സ് -50 ലക്ഷം
കരൺ ശർമ - 20 ലക്ഷം
മായങ്ക് യാദവ് - 20 ലക്ഷം

ഗുജറാത്ത് ലയൺസ്

ഹാർദിക് പാണ്ഡ്യ - 15.00
റാഷിദ് ഖാൻ - 15.00
​ലോകി ഫെർഗൂസൺ - 10.00
രാഹുൽ തെവാത്തിയ 9.00
ശുഭ്മാൻ ഗിൽ - 6.25
മുഹമ്മദ് ഷമി - 6.25
യാഷ് ദയാൽ 3.20
ആർ. സായ് കിഷോർ - 3.00
അഭിനവ് മനോഹർ - 2.60
അൽസരി ജോസഫ് - 2.40
ജാസൺ റോയ് - 2.00
ജയന്ത് യാദവ് - 1.70
വിജയ് ശങ്കർ - 1.40
ഡൊമിനിക് ഡ്രെയ്ക്സ് - 1.10
നൂർ അഹ്മദ് - 30 ലക്ഷം
ദർശൻ നൽകാണ്ഡെ - 20 ലക്ഷം
പ്രദീപ് സംഗ്‍വാൻ - 20 ലക്ഷം
മാത്യു വെയ്ഡ് -3.20
ഡൊമിനിക് ഡ്രെയ്ക്സ് 1.10
വരുൺ ആരോൺ -50 ലക്ഷം
ഗുർകീരത് സിങ് മൻ 50 ലക്ഷം

മുംബൈ ഇന്ത്യൻസ്

രോഹിത് ശർമ - 16.00
ഇഷാൻ കിഷൻ - 15.25
കീറോൺ പൊള്ളാർഡ് - 6.00
ജസ്പ്രീത് ബുംറ - 12.00
ടിം ഡേവിഡ് 8.25
സൂര്യകുമാർ യാദവ് - 8.00
ജൊഫ്ര ആർചർ - 8.00
ഡെവാൾഡ് ബ്രവിസ് - 3.00
ഡാനിയൽ സാംസ് - 2.60
തിലക് വർമ - 1.70
എം. അശ്വിൻ - 1.60
ടിമൽ മിൽസ് - 1.50
ജയ്ദേവ് ഉനദ്കട്ട് - 1.30
റിലി മെറിഡിത്ത് - 1.00
മായങ്ക് മർകണ്ഡെ - 65 ലക്ഷം
സഞ്ജയ് യാദവ് - 50 ലക്ഷം
ബേസിൽ തമ്പി - 30 ലക്ഷം
ടിം ഡേവിഡ് - 8.25
അർജുൻ ടെണ്ടുൽക്കർ -30 ലക്ഷം
രമൺദീപ് സിങ് - 20 ലക്ഷം
രാഹുൽ ബുദ്ധി - 20 ലക്ഷം
അൻമോൽപ്രീത് സിങ് - 20 ലക്ഷം
ആര്യൻ ജുയൽ - 20 ലക്ഷം
ഋതിക് ഷൗകീൻ - 20 ലക്ഷം

സൺറൈസേഴ്സ് ഹൈദരാബാദ്

കെയ്ൻ വില്യംസൺ - 14.00
നികോളാസ് പുരാൻ - 10.75
വാഷിങ്ടൺ സുന്ദർ - 8.75
രാഹുൽ ത്രിപാഠി - 8.50
റൊമാരിയോ ഷെപ്പേഡ് - 7.75
അഭിഷേക് ശർമ - 6.50 ​
ഭുവനേശ്വർ കുമാർ - 4.20
മാർകോ ജാൻസൺ - 4.20
അബ്ദുൽ സമദ് - 4.00
ഉംറാൻ മാലിക് - 4.00
ടി. നടരാജൻ - 4.00
കാർത്തിക് ത്യാഗി - 4.00
ഐയ്ഡൻ മർക്രം - 2.60
സീൻ ആബട്ട് - 2.40
ശ്രേയസ് ഗോപാൽ - 75 ലക്ഷം
ജെ. സുജിത്ത് - 20
പ്രിയം ഗാർഗ് - 20 ലക്ഷം
ആർ. സമർഥ് - 20 ലക്ഷം
​ഗ്ലെൻ ഫിലിപ്സ് -1.50
ശ്രേയസ് ഗോപാൽ -75 ലക്ഷം
വിഷ്ണു വിനോദ് -50 ലക്ഷം
ഫസൽ ഹഖ് ഫാറൂഖി -50 ലക്ഷം
ശശാങ്ക് സിങ് -20 ലക്ഷം

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

വിരാട് കോഹ്‍ലി - 15.00
ഗ്ലെൻ മാക്സ് വെൽ- 11.00
ഹർഷൽ പട്ടേൽ - 10.75

വാനിന്ദു ഹസര​ങ്ക - 10.75
ജോഷ് ഹേസൽവുഡ് - 7.75
ഫാഫ് ഡുപ്ലസിസ് - 7.00
മുഹമ്മദ് സിറാജ് - 7.00
ദിനേഷ് കാർത്തിക്- 5.50
അനുജ് റാവത്ത് - 3.40
ഷഹബാസ് അഹമ്മദ് - 2.40
ഷെർഫൻ റൂഥർഫോഡ് - 1.00
മഹിപാൽ ലംറോർ - 95 ലക്ഷം
ഫിൻ അലൻ - 80 ലക്ഷം
ജാസൺ ബഹ്റെൻഡോഫ് - 75 ലക്ഷം
അനൂജ് റാവത്ത് - 40 ലക്ഷം
സൂയഷ് പ്രഭുദേശായ്- 30 ലക്ഷം
ആകാശ് ദീപ് - 20 ലക്ഷം
ഡേവിഡ് വില്ലി - 2.00
സിദ്ധാർഥ് ​കൗൾ - 75 ലക്ഷം
ചാമ മിലിന്ദ് - 25 ലക്ഷം
അനീശ്വർ ഗൗതം - 20 ലക്ഷം
ലുവ്നിത് സിസോദിയ - 20 ലക്ഷം
കാൺ ശർമ - 50 ലക്ഷം

കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്

ശ്രേയസ് അയ്യർ - 12.25 കോടി
വെങ്കിടേശ് അയ്യർ - 10.66
ആന്ദ്രേ റസൽ - 12.00
വരുൺ ചക്രവർത്തി - 8.00
നിതീഷ് റാണ - 8.00
പാറ്റ് കമ്മിൻസ് - 7.25
ശിവം മാവി - 7.25
സുനിൽ നരെയ്ൻ- 6.00
അജിൻക്യ രഹാനെ - 1.00
ഷെൽഡൺ ജാക്സൺ - 60 ലക്ഷം
റിങ്കു സിങ് - 55 ലക്ഷം
റാസിഖ് സലാം - 20 ലക്ഷം
അനുകുൽ റോയ് - 20 ലക്ഷം
സാം ബില്ലിങ്സ് - 2.00
ഉമേഷ് യാദവ് - 2.00
ടിം സൗത്തി - 1.5
അലക്സ് ഹെയിൽസ് -1.5
ആന്ദ്രെ റസൽ -1.2
മുഹമ്മദ് നബി - 1.00
ചമിക കരുണരത്നെ - 50 ലക്ഷം
ബാബ ഇന്ദ്രജിത്ത് - 20 ലക്ഷം
പ്രഥം സിങ് - 20 ലക്ഷം
അമൻ ഖാൻ - 20 ലക്ഷം
രമേശ് കുമാർ - 20 ലക്ഷം


പഞ്ചാബ് കിങ്സ്

ലിയാങ് ലിവിങ്സ്റ്റൺ - 11.50
മായങ്ക് അഗർവാൾ - 12.00
കഗീസോ റബാദ - 9.25
ഷാറൂഖ് ഖാൻ - 9.00
ശിഖർ ധവാൻ - 8.25
ജോണി ബെയർസ്റ്റോ - 6.75
ഒഡിയൻ സ്മിത്ത് - 6.00
രാഹുൽ ചഹാർ - 5.25
അർഷ്ദീപ് സിങ്- 4.00
ഹർപ്രീത് ബ്രാർ - 3.80
വൈഭവ് ​അറോറ 2.00
രാജ് ബവ - 2.00
പ്രഭ് സിമ്രാൻ സിങ് - 60 ലക്ഷം
പ്രഭി സിമ്രാൻ സിങ് - 60 ലക്ഷം
സന്ദീപ് ശർമ - 50 ലക്ഷം
ഇശാൻ പോറെൽ- 25 ലക്ഷം
ജിതേഷ് ശർമ - 20 ലക്ഷം
പ്രേരക് മങ്കാദ് - 20 ലക്ഷം
നഥാൻ എല്ലിസ് -75 ലക്ഷം
ഭാനുക രാജപക്സ - 50 ലക്ഷം
ബെന്നി ഹോവൽ - 40 ലക്ഷം
അഥർവ ടെയ്ഡെ - 20 ലക്ഷം
അൻഷ് പട്ടേൽ - 20 ലക്ഷം
ബൽതേജ് സിങ് - 20 ലക്ഷം
റിറ്റിക് ചാറ്റർജി - 20 ലക്ഷം


ചെ​ന്നൈ സൂപ്പർ കിങ്സ്

രവീന്ദ്ര ജദേജ - 16.00
ദീപക് ചഹർ - 14.00
എം.എസ്. ധോണി -12.00
മൊയീൻ അലി - 8.00
ഋതുരാജ് ഗെയ്ക്‍വാദ് - 6.00
അമ്പാട്ടി റായുഡു - 6.75
റോബിൻ ഉത്തപ്പ - 2.00
ഡ്വൈൻ ബ്രാവോ - 4.40
ശിവം ദുബെ - 4.00
ആദം മിൽനെ 1.90
മിച്ചൽ സാന്റ്നർ - 1.90
രാജ്‍വർധൻ ഹങ്ഗർഗേക്കർ- 1.50
പ്രശാന്ത് സോളങ്കി - 1.20
ഡെവൻ കോൺവേ - 1.00
മഹീഷ് തീക്ഷ്ണ -70 ലക്ഷം
ഡ്വൈൻ ​പ്രിട്ടോറിയസ് - 50 ലക്ഷം
സുബ്രാൻഷു സേനാപതി - 20 ലക്ഷം
കെ.എം. ആസിഫ് - 20 ലക്ഷം
മുകേഷ് ചൗധരി - 20 ലക്ഷം
സിമർജീത് സിങ് - 20 ലക്ഷം
തുഷാർ ദേശ്പാണ്ഡെ - 20 ലക്ഷം
ഡെവൻ കോൺവേ- 1.00
എൻ. ജഗദീശൻ - 20 ലക്ഷം
ഹരി നിഷാന്ത് - 20 ലക്ഷം

ഡൽഹി ക്യാപിറ്റൽസ്

ഋഷഭ് പന്ത് -16.00
ശാർദൂൽ ഠാകുർ - 10.75
അക്സർ പട്ടേൽ - 9.00
പൃഥ്വി ഷാ - 7.50
മിച്ചൽ മാർഷ് - 6.50
ആൻട്രിച് നോർജെ - 6.50
ഡേവിഡ് വാർണർ - 6.25
ഖലീൽ അഹ്മദ് - 5.25
ചേതൻ സകാരിയ 4.20
റോവ്മാൻ പവൽ 2.80
കെ.എസ്. ഭാരത് 2.00
മുസ്തഫിസുർ റഹ്മാൻ - 2.00
കുൽദീപ് യാദവ് - 2.00
കമലേഷ് നഗർകോട്ടി - 1.10
മൻദീപ് സിങ് - 1.10
ലളിത് യാദവ് - 65 ലക്ഷം
യാഷ് ധൂൾ - 50 ലക്ഷം
പ്രവീൺ ദു​ബെ - 50 ലക്ഷം
സർഫറാസ് ഖാൻ - 20 ലക്ഷം
റിപാൽ പട്ടേൽ - 20 ലക്ഷം
അശ്വിൻ ഹെബ്ബാർ - 20 ലക്ഷം
ടിം സീഫെർട്ട് - 20 ലക്ഷം
ഋപാൽ പട്ടേൽ - 20 ലക്ഷം
വിക്കി ഓസ്റ്റ്വാൾ - 20 ലക്ഷം

രാജസ്ഥാൻ റോയൽസ്

സഞ്ജു സാംസൺ - 14.00
പ്രസിദ്ധ് കൃഷ്ണ - 10.00
ജോസ് ബട് ലർ - 10.00
ഷിംറോൺ ഹെറ്റ്മെയർ - 8.50
ട്രെൻഡ് ബോൾട്ട് - 8.00
ദേവ്ദത്ത് പടിക്കൽ - 7.75
യുസ് വേന്ദ്ര ചഹൽ - 6.50
ആർ. അശ്വിൻ - 5.00
യശസ്വി ജെയ്സ്വാൾ - 4.00
റിയാൻ പരാഗ് - 3.80
നവ്ദീപ് സെയ്നി - 2.60
ഉബെദ് മക്കോയ് - 75 ലക്ഷം
കെ.സി. കരിയപ്പ - 30 ലക്ഷം
നഥാൻ കൗൾട്ടർ നൈൽ -2.00
ജെയിംസ് നീഷാം -1.50
റാസി വാൻ ഡർ ഡസൻ -1.00
ഡാരിൽ മിച്ചെൽ -75 ലക്ഷം
തേജസ് ബറോക - 20 ലക്ഷം
അനുനയ് സിങ് - 20 ലക്ഷം
കുൽദീപ് സെൻ - 20 ലക്ഷം
​ധ്രുവ് ജുറേൽ - 20 ലക്ഷം
കുൽദീപ് യാദവ് - 20 ലക്ഷം
ശുഭം ഗർവാൾ - 20 ലക്ഷം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPL Mega Auction 2022
News Summary - IPL auction: Nobody wants Steve Smith, Ishant Sharma, Morgan, Sreesanth
Next Story