Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.പി.എൽ താരലേലം ഡിസം....

ഐ.പി.എൽ താരലേലം ഡിസം. 23ന് കൊച്ചിയിൽ

text_fields
bookmark_border
ipl 7678a
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റ് 2024 എ​ഡി​ഷ​നു​ള്ള താ​ര​ലേ​ലം ഡി​സം​ബ​ർ 23ന് ​കൊ​ച്ചി​യി​ൽ ന​ട​ക്കും. മി​നി​ലേ​ല​മാ​യി ഒ​റ്റ ദി​വ​സം ന​ട​ത്താ​നാ​ണ് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ക​ൺ​ട്രോ​ൾ ബോ​ർ​ഡ് തീ​രു​മാ​നം. ബം​ഗ​ളൂ​രു, ന്യൂ​ഡ​ൽ​ഹി, മും​ബൈ, ഹൈ​ദ​രാ​ബാ​ദ് ന​ഗ​ര​ങ്ങ​ൾ​ക്ക് പു​റ​മെ തു​ർ​ക്കി​യി​ലെ ഇ​സ്താം​ബൂ​ളും ലേ​ല​ത്തി​ന് വേ​ദി​യാ​യി പ​രി​ഗ​ണി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, തീ​യ​തി​യും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും നോ​ക്കി കൊ​ച്ചി‍യെ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​താ​ദ്യ​മാ​യാ​ണ് കേ​ര​ള​ത്തി​ൽ താ​ര​ലേ​ലം ന​ട​ക്കു​ന്ന​ത്. നി​ല​നി​ർ​ത്തു​ന്ന താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക ന​വം​ബ​ർ 15ന​കം സ​മ​ർ​പ്പി​ക്കാ​ൻ പ​ത്ത് ഫ്രാ​ഞ്ചൈ​സി​ക​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ ലേ​ല​ത്തി​ൽ ബാ​ക്കി​വ​ന്ന തു​ക കൂ​ടാ​തെ അ​ഞ്ചു കോ​ടി രൂ​പ അ​ധി​ക​മാ​യി ഓ​രോ ടീ​മി​നും അ​നു​വ​ദി​ച്ചു. 95 കോ​ടി​യാ​ണ് മൊ​ത്തം ലേ​ല​ത്തി​നാ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

പ​ഞ്ചാ​ബ് കി​ങ്‌​സി​ന്റെ കൈ​വ​ശ​മാ​ണ് കൂ​ടു​ത​ൽ തു​ക മി​ച്ച​മു​ള്ള​ത്, 3.45 കോ​ടി. ചെ​ന്നൈ സൂ​പ്പ​ർ കി​ങ്‌​സ് 2.95 കോ​ടി, ബാം​ഗ്ലൂ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് 1.55 കോ​ടി, രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് 0.95 കോ​ടി, കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് 0.45 കോ​ടി, ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ് 0.15 കോ​ടി, മും​ബൈ ഇ​ന്ത്യ​ൻ​സ്, സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്, ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് 0.10 കോ​ടി വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ടീ​മു​ക​ളു​ടെ അ​വ​ശേ​ഷി​ക്കു​ന്ന തു​ക. ല​ഖ്നോ സൂ​പ്പ​ർ ജ​യ​ന്റ്സ് ക​ഴി​ഞ്ഞ ലേ​ല​ത്തി​ൽ മു​ഴു​വ​ൻ തു​ക​യും ചെ​ല​വ​ഴി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ വ​ര്‍ഷം ന​ട​ന്ന മെ​ഗാ ലേ​ല​ത്തി​ല്‍ 137 ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളും 67 വി​ദേ​ശി​ക​ളും വി​വി​ധ ടീ​മു​ക​ളി​ലെ​ത്തി. ആ​കെ 551.7 കോ​ടി രൂ​പ ക​ളി​ക്കാ​രെ സ്വ​ന്ത​മാ​ക്കാ​ന്‍ വി​വി​ധ ടീ​മു​ക​ള്‍ ചെ​ല​വ​ഴി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPL Auction
News Summary - ipl auction kochi
Next Story