Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.പി.എല്ലിലും സബ്സ്റ്റിറ്റ്യൂഷൻ വരുന്നു; അടുത്ത സീസൺ മുതൽ പ്രാബല്യത്തിൽ

text_fields
bookmark_border
ഐ.പി.എല്ലിലും സബ്സ്റ്റിറ്റ്യൂഷൻ വരുന്നു; അടുത്ത സീസൺ മുതൽ പ്രാബല്യത്തിൽ
cancel

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലും സബ്സ്റ്റിറ്റ്യൂഷൻ വരുന്നു. 2023 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് ബി.സി.സി.ഐ അറിയിക്കുന്നത്. സയിദ് മുഷ്താഖ് അലി ടൂർണമെന്റിൽ പുതിയ നിയമം പരീക്ഷിച്ചിരുന്നു.

നിയമപ്രകാരം കളിക്കിടെ ഒരു കളിക്കാരനെ പിൻവലിച്ച് ബെഞ്ചിൽ നിന്നും മറ്റൊരാളെ ഇറക്കാൻ ടീമുകൾക്ക് സാധിക്കും. ആസ്ട്രേലിയൻ ബിഗ് ബാഷ് ലീഗിലാണ് എക്സ് ഫാക്ടർ എന്ന പേരിൽ സബ്സ്റ്റിറ്റ്യൂഷൻ നിയമം ക്രിക്കറ്റിൽ ആദ്യമായി പരീക്ഷിച്ചത്. രണ്ട് ഇന്നിങ്സിനിടേയും ഓരോ സബ്സ്റ്റിറ്റ്യൂഷൻ നടത്താൻ സാധിക്കുന്ന രൂപത്തിലായിരിക്കും നിയമം വരികയെന്നാണ് സൂചന.

അതേസമയം, ബി.സി.സി.ഐ പുതിയ നിയമത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഏതാനം ആഴ്ചകൾക്കുള്ളിൽ ഇക്കാര്യത്തിൽ സംഘടന വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - IPL announces new tactical substitute rule from 2023 season
Next Story