Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.പി.എല്ലിന് ആവേശകരമായ തുടക്കം; ഹൈദരാബാദിനെതിരെ ടോസ് നേടിയ ബംഗളൂരു ഫീൽഡിങ് തെരഞ്ഞെടുത്തു

text_fields
bookmark_border
ആദ്യമത്സരം ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ
ഐ.പി.എല്ലിന് ആവേശകരമായ തുടക്കം; ഹൈദരാബാദിനെതിരെ ടോസ് നേടിയ ബംഗളൂരു ഫീൽഡിങ് തെരഞ്ഞെടുത്തു
cancel

ബംഗളൂരു : ഐ.പി.എൽ 2026 സീസണിന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആവേശകരമായ തുടക്കം. ഉദ്ഘാടന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഫീൽഡിങ് തെരഞ്ഞെടുത്തു. നിലവിലെ ചാമ്പ്യന്മാരായ ആർ.സി.ബിയെ പുതിയ നായകൻ രജത് പാട്ടിദാറാണ് നയിക്കുന്നത്. ഇഷാൻ കിഷന്റെ നേതൃത്വത്തിലുള്ള ഹൈദരാബാദ് നിരയാണ് ആദ്യം ബാറ്റിങ്ങിന് ഇറങ്ങുന്നത്. ബംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് ഭാഗ്യം തുണച്ചത് ആർ.സി.ബിക്കാണ്. റണ്ണൊഴുക്കിന് പേരുകേട്ട പിച്ചിൽ ചേസിങ് തിരഞ്ഞെടുക്കാനാണ് ആർ.സി.ബി നായകൻ രജത് പാട്ടിദാർ തീരുമാനിച്ചത്. ഇതോടെ ട്രാവിസ് ഹെഡും അഭിഷേക് ശർമയും അടങ്ങുന്ന ഹൈദരാബാദിന്റെ വെടിക്കെട്ട് ഓപ്പണിങ് ജോഡി ആദ്യം ക്രീസിലെത്തും.

സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേയിങ് ഇലവൻ: അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ (ക്യാപ്റ്റൻ & വിക്കറ്റ് കീപ്പ‍ർ), ഹെൻറിച്ച് ക്ലാസൻ, അനികേത് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, സലിൽ അറോറ, ഹർഷ് ദുബെ, ഹർഷൽ പട്ടേൽ, ജയദേവ് ഉനദ്കട്ട്, ഇഷാൻ മലിംഗ

റോയൽ ചലഞ്ചേഴ്സ് ബംഗളൂരു പ്ലേയിങ് ഇലവൻ: വിരാട് കോഹ്‌ലി, ഫിൽ സാൾട്ട്, രജത് പാട്ടിദാർ (ക്യാപ്റ്റൻ), ടിം ഡേവിഡ്, ജിതേഷ് ശർമ (വിക്കറ്റ് കീപ്പ‍ർ), റൊമാരിയോ ഷെപ്പേർഡ്, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, അഭിനന്ദൻ സിംഗ്, ജേക്കബ് ഡഫി, സുയാഷ് ശർമ


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - IPL 2026 Opener: RCB Opts to Bowl First Against SRH in Chinnaswamy Thriller
Next Story