താരലേലം: അന്തിമ പട്ടികയിൽ 350 പേർ, വെട്ടിയത് 1005 പേരെ; അപ്രതീക്ഷിതമായി തിരിച്ചെത്തി ഡികോക്ക്
text_fieldsമുംബൈ: ഐ.പി.എൽ 2026നു മുന്നോടിയായുള്ള മിനി താരലേലത്തിനുള്ള പ്രാഥമിക പട്ടികയിൽനിന്ന് 1005 പേരെ ബി.സി.സി.ഐ ഒഴിവാക്കി. 350 പേരാണ് അന്തിമ പട്ടികയിൽ ഇടം നേടിയത്. നേരത്തെ രജിസ്റ്റർ ചെയ്യാതിരുന്ന 35 പേരെക്കൂടി ഉൾപ്പെടുത്തിയാണ് ബി.സി.സി.ഐ പുതിയ പട്ടിക അംഗീകരിച്ചത്. ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്‍റൻ ഡീകോക്ക് ലേലത്തിനായി തിരിച്ചെത്തി. അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ച തീരുമാനം പിൻവലിച്ച് ഇന്ത്യക്കെതിരെ കളിച്ചതോടെയാണ് താരത്തിന് വീണ്ടും ലീഗിലേക്ക് അവസരം ലഭിച്ചത്. ഒരുകോടി രൂപയാണഅ അടിസ്ഥാന വില.
ശ്രീലങ്കയുടെ ത്രവീൺ മാത്യു, ബിനുറ ഫെർണാണ്ടോ, കുശാൽ പെരേര, ദുനിത് വെല്ലാലഗെ എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റ് കളിക്കാർ . അഫ്ഗാനിസ്താന്റെ അറബ് ഗുൽ, വെസ്റ്റിൻഡീസിന്റെ അകീം അഗസ്റ്റെ എന്നിവർ അവരുടെ കരിയറിൽ ആദ്യമായി ലേല പട്ടികയിൽ ഇടംനേടി. ആഭ്യന്തര താരങ്ങളിൽ വിഷ്ണു സോളങ്കി , പരീക്ഷിത് വൽസാങ്കർ, സാദെക് ഹുസൈൻ, ഇസാസ് സവാരിയ എന്നിവരെയും തുടക്കത്തിൽ ഇല്ലാതിരുന്ന മറ്റ് 20 പേരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 16 ചൊവ്വാഴ്ച യു.എ.ഇ സമയം ഉച്ചയ്ക്ക് 1 മണിക്ക് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2:30) അബൂദബിയിലെ ഇത്തിഹാദ് അരീനയിലാണ് ലേലം.
അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയ പുതിയ താരങ്ങൾ
വിദേശ താരങ്ങൾ: അറബ് ഗുൽ (അഫ്ഗാനിസ്ഥാൻ), മൈൽസ് ഹാമണ്ട് (ഇംഗ്ലണ്ട്), ഡാൻ ലാറ്റെഗൻ (ഇംഗ്ലണ്ട്), ക്വിന്‍റൻ ഡി കോക്ക് (ദക്ഷിണാഫ്രിക്ക), കോണർ എസ്തർഹുയിസെൻ (ദക്ഷിണാഫ്രിക്ക), ജോർജ്ജ് ലിൻഡെ (ദക്ഷിണാഫ്രിക്ക), ബയാൻഡ മജോള (ദക്ഷിണാഫ്രിക്ക), ട്രാവീൻ മാത്യു (ശ്രീലങ്ക), ബിനുര ഫെർണാണ്ടോ (ശ്രീലങ്ക), കുശാൽ പെരേര (ശ്രീലങ്ക), ദുനിത് വെല്ലാലഗെ (ശ്രീലങ്കൻ), പെർഡോൻ മാത്യു (ശ്രീലങ്കൻ), ദുനിത് വെല്ലലഗെ (ശ്രീലങ്ക), അക്കീം അഗസ്റ്റെ (വെസ്റ്റിൻഡീസ്).
ഇന്ത്യൻ താരങ്ങൾ: സദേക് ഹുസൈൻ, വിഷ്ണു സോളങ്കി, സാബിർ ഖാൻ, ബ്രിജേഷ് ശർമ, കനിഷ്‌ക് ചൗഹാൻ , ആരോൺ ജോർജ്, ജിക്കു ബ്രൈറ്റ്, ശ്രീഹരി നായർ, മാധവ് ബജാജ്, ശ്രീവത്സ ആചാര്യ, യഷ്‌രാജ് പുഞ്ച, സാഹിൽ പരാഖ്, റോഷൻ വാഗ്സാരെ, യാഷ് ഡിചോൽകർ, അയാസ് ഖാൻ, ധുർമിൽ മത്കർ, നമൻ പുഷ്പക്, പരീക്ഷിത് വൽസങ്കർ, പുരവ് അഗർവാൾ, ഋഷഭ് ചൗഹാൻ , സാഗർ സോളങ്കി, ഇസാസ് സവാരിയ, അമൻ ഷെകാവത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

