Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

2025 ഐ.പി.എൽ മാർച്ച് 14ന് തുടങ്ങും; മൂന്ന് സീസണുകളുടെ തീയതി പുറത്ത്

text_fields
bookmark_border
2025 ഐ.പി.എൽ മാർച്ച് 14ന് തുടങ്ങും; മൂന്ന് സീസണുകളുടെ തീയതി പുറത്ത്
cancel

മുംബൈ: മൂന്ന് വർഷത്തെ ഐ.പി.എൽ ടൂർണമെന്റിന്റെ തീയതികളിൽ തീരുമാനമായതായി റിപ്പോർട്ട്. 2025,2026, 2027 വർഷങ്ങളിലേക്കുള്ള ടൂർണമെന്റിന്റെ തീയതി ബി.സി.സി.ഐ തീരുമാനിച്ചുവെന്നാണ് വാർത്തകൾ. റിപ്പോർട്ടുകൾ പ്രകാരം 2025ലെ ഐ.പി.എൽ ടൂർണമെന്റ് മാർച്ച് 14ന് തുടങ്ങി മെയ് 25ന് അവസാനിക്കും.

2026 ഐ.പി.എൽ സീസൺ മാർച്ച് 15ന് തുടങ്ങി മെയ് 31ന് അവസാനിക്കും. 2027ലെ ഐ.പി.എൽ മത്സരങ്ങൾ മാർച്ച് 14ന് തുടങ്ങി മെയ് 30ന് അവസാനിക്കും. ​ക്രിക്ക്ബസ് ഉൾപ്പടെയുള്ള വെബ്സൈറ്റുകളാണ് ഐ.പി.എല്ലിന്റെ തീയതി സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്.

2025 ഐ.പി.എൽ സീസണിൽ 74 മത്സരങ്ങളും 2026ൽ 84 എണ്ണവും 20027ൽ 94 മത്സരങ്ങളുമാണ് ഉണ്ടാവുകയെന്നാണ് റിപ്പോർട്ട്. ഇതിനൊപ്പം ഐ.പി.എല്ലിന്റെ മെഗാ ലേലത്തിൽ പുതിയ താരങ്ങളെ കൂടി ബി.സി.സി.ഐ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ ഇന്ത്യയിൽ ജനിച്ച അമേരിക്കയിൽ നിന്നുള്ള പേസർ സൗരഭ് നേത്രാവർക്കർ, മുംബൈയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഹാർദിക് താമോർ എന്നിവരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

​

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - IPL 2025 starts March 14, ends May 25; next 3 seasons' schedule revealed
Next Story