Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.പി.എൽ മത്സരങ്ങൾ...

ഐ.പി.എൽ മത്സരങ്ങൾ അടുത്തയാഴ്ച പുനരാരംഭിച്ചേക്കും; വെടിനിർത്തലിൽ ക്രിക്കറ്റ് ലോകത്ത് ആഹ്ലാദം

text_fields
bookmark_border
ഐ.പി.എൽ മത്സരങ്ങൾ അടുത്തയാഴ്ച പുനരാരംഭിച്ചേക്കും; വെടിനിർത്തലിൽ ക്രിക്കറ്റ് ലോകത്ത് ആഹ്ലാദം
cancel

മുംബൈ: ഇന്ത്യയും പാകിസ്താനും തമ്മിൽ വെടിനിർത്തൽ നിലവിൽവന്നതോടെ ക്രിക്കറ്റ് ലോകത്തും ആഹ്ലാദം. താൽക്കാലികമായി നിർത്തിവെച്ച ഐ.പി.എൽ മത്സരങ്ങൾ അടുത്തയാഴ്ച പുനരാരംഭിച്ചേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇന്ത്യ-പാകിസ്താൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിലാണ് ഐ.പി.എൽ മത്സരങ്ങൾ ബി.സി.സി.ഐ നിർത്തിവെച്ചത്.

അതിർത്തി കടന്നുള്ള അതിക്രമസാധ്യത കണക്കിലെടുത്ത് മൈതാനങ്ങളിലെ സുരക്ഷ കടുപ്പിക്കുകയും വിമാനത്താവളങ്ങൾ അടച്ചിടുകയും ചെയ്തതിനു പിന്നാലെയായിരുന്നു തീരുമാനം. ശനിയാഴ്ച വൈകീട്ട് അഞ്ചു മുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. സുരക്ഷ സാഹചര്യങ്ങൾ വിലയിരുത്തിയശേഷമാകും ബി.സി.സി.ഐ പുതിയ സമയക്രമവും വേദിയും പ്രഖ്യാപിക്കുക. ഐ.പി.എൽ 2025 സീസണിന്‍റെ ഭാവിയിൽ അനിശ്ചിതത്വം നിലനിൽക്കെയാണ് വെടിനിർത്തൽ പ്രബാല്യത്തിലാകുന്നത്.

വ്യാ​ഴാ​ഴ്ച ധ​രം​ശാ​ല​യി​ൽ പ​ഞ്ചാ​ബ്- ഡ​ൽ​ഹി മ​ത്സ​ര​ത്തി​നി​ടെ പ​രി​സ​ര​ത്ത് വ്യോ​മാ​ക്ര​മ​ണ മു​ന്ന​റി​യി​പ്പ് ഉ​യ​ർ​ന്ന​തി​നെ​തു​ട​ർ​ന്ന് ക​ളി പാ​തി​വ​ഴി​യി​ൽ നി​ർ​ത്തി​വെ​ച്ച​തോ​ടെ ഇ​ട​വേ​ള ​പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. താ​ര​ങ്ങ​ൾ​ക്ക് പു​റ​മെ പ​രി​ശീ​ല​ക​ർ, മ​റ്റ് ഒ​ഫി​ഷ്യ​ലു​ക​ൾ അ​ട​ക്കം നി​ര​വ​ധി പേ​ർ ടീ​മു​ക​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ക​ളി നി​ർ​ത്തി​വെ​ച്ച​തി​നെ തു​ട​ർ​ന്ന് 10 ടീ​മു​ക​ളി​ലെ​യും വി​ദേ​ശ​താ​ര​ങ്ങ​ൾ സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​ത്തു​ട​ങ്ങി.

ആ​ർ.​സി.​ബി​ നി​ര​യി​ൽ ടിം ​ഡേ​വി​ഡ്, ലി​യാം ലി​വി​ങ്സ്റ്റോ​ൺ, ജേ​ക്ക​ബ് ബെ​ഥ​ൽ, റൊ​മാ​രി​യോ ഷെ​പ്പേ​ർ​ഡ്, ഫി​ലി​പ് സാ​ൾ​ട്ട്,​ ജോ​ഷ് ഹേ​സ്ൽ​വു​ഡ്, ലും​ഗി എ​ൻ​ഗി​ഡി, നു​വാ​ൻ തു​ഷാ​ര എ​ന്നി​വ​ർ​ക്ക് പു​റ​മെ മു​ഖ്യ പ​രി​ശീ​ല​ക​ൻ ആ​ൻ​ഡി ഫ്ല​വ​ർ, ബൗ​ളി​ങ് കോ​ച്ച് ആ​ദം ഗ്രി​ഫി​ത്ത്, ക്രി​ക്ക​റ്റ് ഓ​പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ മോ ​ബോ​ബാ​റ്റ്, ടീം ​ഫി​സി​യോ ഇ​വാ​ൻ സ്പീ​ച്ച്‍ലി, അ​ന​ലി​സ്റ്റ് ഫ്രെ​ഡ്ഡി വൈ​ൽ​ഡ് എ​ന്നി​വ​രു​മു​ണ്ട്.

ല​ഖ്നോ നി​ര​യി​ലെ ചി​ല​ർ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​പ്പോ​ൾ അ​വ​ശേ​ഷി​ച്ച​വ​ർ ഇ​വി​ടെ​ത​ന്നെ തു​ട​രാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. നാ​ട്ടി​ലെ​യും വി​ദേ​ശ​ത്തെ​യും താ​ര​ങ്ങ​ൾ മ​ട​ങ്ങി​യ​താ​യി മും​ബൈ ഇ​ന്ത്യ​ൻ​സ്, കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് ടീ​മു​ക​ളും അ​റി​യി​ച്ചു. കൊ​ൽ​ക്ക​ത്ത താ​ര​ങ്ങ​ൾ ശ​നി​യാ​ഴ്ച ഹൈ​ദ​രാ​ബാ​ദി​നെ​തി​രെ ക​ളി​ക്കാ​നാ​യി ന​ഗ​ര​ത്തി​ൽ എ​ത്തി​യി​രു​ന്നു. ഇ​വി​ടെ നി​ന്നു​ത​ന്നെ​യാ​ണ് നാ​ട്ടി​ലേ​ക്ക് മ​ട​ക്കം. ത​ങ്ങ​ളു​ടെ ബ​ഹു​ഭൂ​രി​പ​ക്ഷം താ​ര​ങ്ങ​ളും നാ​ടു​വി​ട്ട​താ​യി പ​ഞ്ചാ​ബ് കി​ങ്സും അ​റി​യി​ച്ചു.

പുതുക്കിയ സമയക്രമം സമയബന്ധിതമായി

ന്യൂഡൽഹി: ഒരാഴ്ച നിർത്തിവെച്ച ഐ.പി.എൽ തുടർമത്സരങ്ങളുടെ സമയക്രമവും വേദികളും സമയബന്ധിതമായി അറിയിക്കുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയ അറിയിച്ചു. സമ്പൂർണ വെടിനിർത്തൽ പ്രാബല്യത്തിലായ സാഹചര്യത്തിൽ വേദികൾ മാറാതെ പഴയപടി നടത്താനാകുമോ എന്ന സാധ്യത നിലനിൽക്കുന്നു. 16 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്.

പുതുക്കിയ സമയക്രമം തയാറാക്കുന്നതടക്കം നടപടികൾ ബി.സി.സി.ഐ ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. ‘ഇത്തരം വിഷയങ്ങളിൽ ഒരാഴ്ചയെന്നത് ദീർഘമായ സമയമാണ്. ബോർഡ് അടിയന്തര നടപടിക്രമം തയാറാക്കിവരികയാണ്. കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു വേദികളിൽ നടത്തുന്നത് പരിഗണനയിലുണ്ട്. സംഘർഷം ഒഴിവായാൽ നിലവിലെ വേദികളിൽതന്നെ തുടരുകയും ചെയ്യും’- ബി.സി.സി.ഐ പ്രതിനിധി അറിയിച്ചു.

സംഘർഷം തുടർന്നാൽ കിഴക്കൻ, തെക്കൻ മേഖലകളിലെ വേദികളിൽ മത്സരം പൂർത്തിയാക്കുന്നതടക്കം പരിഗണനയിൽ വന്നിരുന്നു. ഇംഗ്ലണ്ടിൽ നടത്തുന്നത് പരിഗണിക്കാമെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് അധികൃതരും അറിയിച്ചിരുന്നു. ഇക്കാര്യം ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് മേധാവി റിച്ചാർഡ് ഗൗൾഡും വ്യക്തമാക്കി.

ജൂൺ ആദ്യവാരത്തിനകം മത്സരങ്ങൾ പൂർത്തിയാക്കാനായില്ലെങ്കിൽ ഉടനൊന്നും പുനരാരംഭിക്കാനാകില്ലെന്ന വെല്ലുവിളി മുന്നിലുണ്ട്. പിന്നീട് രാജ്യാന്തര മത്സരങ്ങൾ സജീവമാകും. അതേസമയം, സെപ്റ്റംബറിൽ നടക്കേണ്ട ഏഷ്യ കപ്പ് നടക്കുമോ എന്ന കാര്യം ആശങ്കയായി മുന്നിലുണ്ട്.

പാകിസ്താനെതിരായ മത്സരങ്ങളിൽ എന്തുചെയ്യുമെന്നതാണ് ഒന്നാം വിഷയം. ഏഷ്യ കപ്പ് ഉപേക്ഷിച്ച് ഇതിന് പകരമായി സെപ്റ്റംബർ രണ്ടാം പകുതിയിൽ ഐ.പി.എൽ നടത്തുകയെന്ന സാധ്യത നിലനിൽക്കുന്നു. ആഭ്യന്തര പ്രതിസന്ധി രൂക്ഷമായി തുടരുന്ന ബംഗ്ലദേശ് പര്യടനവും പ്രയാസകരമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sports NewsIPL 2025Pahalgam Terror AttackOperation Sindoor
News Summary - IPL 2025 Likely To Resume Next Week After India-Pakistan Ceasefire
Next Story