Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
​​ഐ.പി.എൽ: ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 202 റൺസ് വിജയലക്ഷ്യം
cancel

​​ഐ.പി.എൽ: ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 202 റൺസ് വിജയലക്ഷ്യം

text_fields
bookmark_border

ഐ.പി.എല്ലിലെ 50-ാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 202 റൺസ് വിജയലക്ഷ്യം. ട്രാവിസ് ഹെഡിന്റെയും നിതിഷ് റെഡ്ഡിയുടെയും അർധ സെഞ്ച്വറികളാണ് ഹൈദരാബാദിന് മികച്ച സ്കോർ സമ്മാനിച്ചത്. ടോസ് നേടിയ ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

42 പന്തുകളിൽ എട്ട് കൂറ്റൻ സിക്സറുകളും മൂന്ന് ബൗണ്ടറികളുമടക്കം നിതിഷ് റെഡ്ഡി 76 റൺസെടുത്തു. 44 പന്തുകളിൽ 58 റൺസെടുത്ത ട്രാവിസ് ഹെഡ് ആറ് ബൗണ്ടറികളും മൂന്ന് സിക്സറുമടിച്ചു. അവസാന ഓവറുകളിൽ ഹെൻ റിച്ച് ക്ലാസൻ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു സ്കോർ 200 കടത്തിയത്. 19 പന്തുകളിൽ 42 റൺസ് നേടിയ താരം മൂന്ന് വീതം സിക്സും ഫോറുമടിച്ചു.

ഒമ്പത് മത്സരങ്ങളിൽ എട്ടിലും ജയിച്ച രാജസ്ഥാന് ഇന്ന് ജയിക്കാനായാല്‍ പ്ലേ ഓഫില്‍ സീറ്റുറപ്പിക്കാനായേക്കും. പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് രാജസ്ഥാൻ. അതേസമയം ഹൈദരാബാദ് ഒമ്പത് മത്സരങ്ങളിൽ അഞ്ച് ജയവുമായി 10 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - IPL 2024, Sunrisers Hyderabad vs Rajasthan Royals
Next Story