Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗിൽ ഷോ! 48 പന്തിൽ 89; ഗുജറാത്തിനെതിരെ പഞ്ചാബിന് 200 റൺസ് വിജയലക്ഷ്യം

text_fields
bookmark_border
ഗിൽ ഷോ! 48 പന്തിൽ 89; ഗുജറാത്തിനെതിരെ പഞ്ചാബിന് 200 റൺസ് വിജയലക്ഷ്യം
cancel

അഹ്മദാബാദ്: ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ പഞ്ചാബ് കിങ്സിന് 200 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്തു.

നായകൻ ശുഭ്മൻ ഗില്ലിന്‍റെ അപരാജിത അർധ സെഞ്ച്വറി പ്രകടനമാണ് ടീമിനെ മികച്ച സ്കോറിലെത്തിച്ചത്. 48 പന്തിൽ താരം 89 റൺസെടുത്തു. നാലു സിക്സും ആറു ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. ടോസ് നേടിയ പഞ്ചാബ് നായകൻ ശിഖർ ധവാൻ ഗുജറാത്തിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. വൃദ്ധിമാൻ സാഹ (13 പന്തിൽ 11), കെയിൻ വില്യംസൺ (22 പന്തിൽ 26), സായ് സുദർശൻ (19 പന്തിൽ 33), വിജയ് ശങ്കർ (10 പന്തിൽ എട്ട്) എന്നിവരാണ് പുറത്തായ താരങ്ങൾ.

എട്ടു പന്തിൽ 23 റൺസെടുത്ത് രാഹുൽ തെവാത്തിയ പുറത്താകാതെ നിന്നു. പഞ്ചാബിനായി കഗിസോ റബാദ രണ്ടു വിക്കറ്റും ഹർപ്രീത് ബ്രാർ, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ഓരോ മാറ്റങ്ങളുമായാണ് ഇരുടീമുകളും കളത്തിലിറങ്ങിയത്. പരിക്കേറ്റ ലയാം ലിവിങ്സ്റ്റണിന് പകരം സിക്കന്ദർ റാസ പഞ്ചാബിന്‍റെ പ്ലെയിങ് ഇലവനിലെത്തി. പരിക്ക് കാരണം സ്റ്റാർ ബാറ്റർ ഡേവിഡ് മില്ലറിനു പകരം കെയ്ന്‍ വില്യംസൺ ഗുജറാത്ത് നിരയിൽ ഇടംനേടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - IPL 2024: Shubman Gill's Knock, Rahul Tewatia's Cameo Propel GT To 199/4 vs PBKS
Next Story