Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഐ.പി.എല്ലിൽ ഇന്ന് കോഹ്‍ലി - ഗംഭീർ പോര്; കെ.കെ.ആറിന് ജയിക്കാൻ 183, ​കോഹ്‍ലി 83*
cancel
Homechevron_rightSportschevron_rightCricketchevron_rightഐ.പി.എല്ലിൽ ഇന്ന്...

ഐ.പി.എല്ലിൽ ഇന്ന് കോഹ്‍ലി - ഗംഭീർ പോര്; കെ.കെ.ആറിന് ജയിക്കാൻ 183, ​കോഹ്‍ലി 83*

text_fields
bookmark_border

ഐപിഎല്ലിലെ വാശിയേറിയ പോരാട്ടങ്ങളിലൊന്നാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ളത്. വിരാട് കോഹ്‍ലിയും ഗൗതം ഗംഭീറും നേർക്കുനേർ വരുന്ന മത്സരം എന്നതാണ് അതിന്റെ പ്രത്യേകത. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇരുടീമുകളും ഏറ്റുമുട്ടുകയാണ്. ടോസ് നഷ്ടമായി ബാറ്റേന്തിയ ബംഗളൂരു നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 182 റൺസാണ് നേടിയത്.

വിരാട് കോഹ്‍ലിയുടെ അർധ സെഞ്ച്വറിയാണ് ആർ.സി.ബിക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. 59 പന്തുകളിൽ 83 റൺസെടുത്ത താരം നാല് വീതം ഫോറും സിക്സുമടിച്ചു. രണ്ടാമത്തെ ഓവറിൽ നായകൻ ഫാഫു ഡു പ്ലെസിയെ (8) നഷ്ടമായെങ്കിലും തുടർന്ന് ഒത്തുചേർന്ന കോഹ്‍ലിയും കാമറൂൺ ഗ്രീനുമായിരുന്നു (21 പന്തുകളിൽ 33) സ്കോർ ചലിപ്പിച്ചത്. ഗ്രീൻ പുറത്തുപോകുമ്പോൾ ഒമ്പതാമത്തെ ഓവറിൽ ആർ.സി.ബിയുടെ സ്കോർ ബോർഡിൽ 82 റൺസുണ്ടായിരുന്നു.

തുടർന്നെത്തിയ ഗ്ലെൻ മാക്സ്വെല്ലും കോഹ്ലിക്കൊപ്പം ചേർന്ന് ആഞ്ഞടിച്ചെങ്കിലും സുനിൽ നരയ്ന്റെ പന്തിൽ 28 റൺസിൽ നിൽക്കെ പുറത്താവുകയായിരുന്നു. പിന്നാലെയെത്തിയ രജത് പാട്ടീദാറിനും അനുജ് റാവത്തിനും മൂന്ന് റൺസ് വീതം മാത്രമായിരുന്നു സംഭാവന നൽകാൻ കഴിഞ്ഞത്. കോഹ്‍ലിയും ഏഴാമനായി എത്തിയ ദിനേഷ് കാർത്തിക്കും ചേർന്നാണ് സ്കോർ 180 കടത്തിയത്.

കെ.കെ.ആറിന് വേണ്ടി ആന്ദ്രെ റസലും ഹർഷിത് റാണയും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. സുനിൽ നരയ്ൻ നാലോവറിൽ 40 റൺസ് വഴങ്ങി ഒരു വിക്കറ്റും പിഴുതു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kolkata Knight RidersIPL 2024Royal Challengers Bengaluru
News Summary - IPL 2024, Royal Challengers Bengaluru vs Kolkata Knight Riders
Next Story