Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമുംബൈക്ക് ആദ്യ ജയം;...

മുംബൈക്ക് ആദ്യ ജയം; സ്റ്റബ്സിന്‍റെ വെടിക്കെട്ടിന് ഡൽഹിയെ രക്ഷിക്കാനായില്ല; തോൽവി 29 റൺസിന്

text_fields
bookmark_border
മുംബൈക്ക് ആദ്യ ജയം; സ്റ്റബ്സിന്‍റെ വെടിക്കെട്ടിന് ഡൽഹിയെ രക്ഷിക്കാനായില്ല; തോൽവി 29 റൺസിന്
cancel

മുംബൈ: ഐ.പി.എൽ സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. ഡൽഹി കാപിറ്റൽസിനെ 29 റൺസിനാണ് ഹാർദിക് പാണ്ഡ്യയും സംഘവും തോൽപിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 234 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഡൽഹിക്ക് എട്ടു വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുക്കാനെ കഴിഞ്ഞുള്ളു. മുംബൈക്കു വേണ്ടി ജെറാൾഡ് കോട്സി നാലു വിക്കറ്റ് വീഴ്ത്തി.

ഡൽഹിക്കായി ട്രിസ്റ്റൻ സ്റ്റബ്സ് വെടിക്കെട്ട് ബാറ്റിങ്ങുമായി അവസാനം വരെ പൊരുതിയെങ്കിലും ടീമിനെ ജയിപ്പിക്കാനായില്ല. 25 പന്തിൽ 71 റൺസെടുത്ത് താരം പുറത്താകാതെ നിന്നു. ഏഴു സിക്സുകളും മൂന്നു ഫോറുമറങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. 19 പന്തിലാണ് താരം 50ലെത്തിയത്. പൃഥ്വി ഷായും അർധ സെഞ്ച്വറി നേടി. 40 പന്തിൽ മൂന്നു സിക്സും എട്ടു ഫോറും ഉൾപ്പെടെ 66 റൺസെടുത്ത ഷായെ ജസ്പ്രീത് ബുംറ ഒരു കിടിലൻ യോർക്കറിൽ ബ്ലൗൾഡാക്കി. അഭിഷേക് പോറെൽ 31 പന്തിൽ 41 റൺസെടുത്തു. മറ്റു ബാറ്റർമാർക്കൊന്നും കാര്യമായി പിടിച്ചുനിൽക്കാനായില്ല. ഡേവിഡ് വാർണർ (എട്ടു പന്തിൽ 10), നായകൻ ഋഷഭ് പന്ത് (മൂന്നു പന്തിൽ ഒന്ന്), അക്സർ പട്ടേൽ (ഏഴു പന്തിൽ എട്ട്), ലളിത് യാദവ് (നാലു പന്തിൽ മൂന്ന്), കുമാർ കുശാഗ്ര (പൂജ്യം), റിച്ചാർഡ്സൺ (രണ്ടു പന്തിൽ രണ്ട്) എന്നിവരാണ് പുറത്തായ താരങ്ങൾ. മുംബൈക്കായി ബുംറ രണ്ടു വിക്കറ്റും റൊമാരിയോ ഷെപ്പേർഡ് ഒരു വിക്കറ്റും നേടി.

അവസാന ഓവറിലെ റൊമാരിയോ ഷെപ്പേർഡിന്‍റെ വെടിക്കെട്ട് ബാറ്റിങ്ങാണ് മുംബൈക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ആൻറിച് നോർക്യ എറിഞ്ഞ 20ാം ഓവറിൽ നാലു സിക്സും രണ്ടു ഫോറുമടക്കം 32 റൺസാണ് ഷെപ്പേർഡ് അടിച്ചെടുത്തത്. അവസാന അഞ്ച് ഓവറുകളിൽ 96 റൺസാണ് മുംബൈ ബാറ്റർമാർ അടിച്ചുകൂട്ടിയത്. 49 റൺസ് നേടിയ രോഹിത് ശർമയാണ് മുംബൈയുടെ ടോപ് സ്കോറർ. 10 പന്തിൽ 39 റൺസെടുത്ത് ഷെപ്പേർഡ് പുറത്താകാതെ നിന്നു. നാലു സിക്സും മൂന്നു ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്.

ടിം ഡേവിഡിന്‍റെ പ്രകടനവും ടീം സ്കോർ 200 കടക്കുന്നതിൽ നിർണായകമായി. 21 പന്തിൽ നാലു സിക്സും രണ്ടു ഫോറുമടക്കം 45 റൺസെടുത്തു. മുംബൈക്കായി ഓപ്പണർമാരായ രോഹിത്തും ഇഷാൻ കിഷനും മികച്ച തുടക്കം നൽകി. ഇരുവരും ഏഴു ഓവറിൽ 80 റൺസ് കൂട്ടിച്ചേർത്തു. പിന്നാലെ രോഹിത്തിനെ അക്സർ പട്ടേൽ ബൗൾഡാക്കി. 27 പന്തിൽ മൂന്നു സിക്സും ആറു ഫോറുമടക്കം 49 റൺസാണ് താരം നേടിയത്.

നീണ്ട ഇടവേളക്കുശേഷം മടങ്ങിയെത്തിയ സൂപ്പര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് നിരാശപ്പെടുത്തി. രണ്ടു പന്ത് നേരിട്ട താരം റണ്ണൊന്നും എടുക്കാതെ നോർക്യയുടെ പന്തിൽ പുറത്തായി. അഞ്ചാം വിക്കറ്റിൽ നായകൻ ഹാർദിക് പാണ്ഡ്യയും ഡേവിഡും ചേർന്ന് 60 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. 33 പന്തിൽ 39 റൺസെടുത്ത ഹാർദിക്കിനെ നോർക്യ പുറത്താക്കി. തിലക് വർമ അഞ്ചു പന്തിൽ ആറു റൺസെടുത്ത് മടങ്ങി.

ഡൽഹിക്കായി അക്സർ പട്ടേലും നോർക്യയും രണ്ടു വിക്കറ്റ് വീതം നേടി. ഖലീൽ അഹ്മദ് ഒരു വിക്കറ്റെടുത്തു. ജയത്തോടെ മുംബൈ എട്ടാം സ്ഥാനത്തേക്ക് കയറി. ഡൽഹി അവസാന സ്ഥാനത്തേക്ക് വീണു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai indiansIPL 2024
News Summary - IPL 2024: Mumbai Indians Beat Delhi To Register 1st Win Of The Season
Next Story