മുംബൈക്കെതിരെ ടോസ് നേടിയ രാജസ്ഥാൻ ബൗളിങ് തെരഞ്ഞെടുത്തു
text_fieldsമുംബൈ: ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മുംബൈ വാംഖണ്ഡെ സ്റ്റേഡിയത്തിലാണ് മത്സരം.
സീസണിലെ ആദ്യ ജയം ലക്ഷ്യമിട്ടാണ് മുംബൈ കളത്തിലിറങ്ങുന്നത്. കളിച്ച രണ്ടു മത്സരങ്ങളും ഹാർദിക് പാണ്ഡ്യയും സംഘവും തോറ്റിരുന്നു. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കളിച്ച ടീമിനെ തന്നെയാണ് രാജസ്ഥാനെതിരെയും കളിപ്പിക്കുന്നത്. എന്നാൽ, രാജസ്ഥാൻ നിരയിൽ പരിക്കേറ്റ മീഡിയം പേസർ സന്ദീപ് ശർമ കളിക്കുന്നില്ല.
പകരം നാന്ദ്രെ ബർഗർ പ്ലെയിങ് ഇലവനിൽ ഇടംനേടി. ആദ്യ രണ്ടു മത്സരങ്ങളും ജയിക്കാനായതിന്‍റെ ആത്മവിശ്വാസത്തിലാണ് സഞ്ജവും സംഘവും. ലഖ്നോ സൂപ്പർ ജയന്‍റ്സിനെയും ഡൽഹി കാപിറ്റൽസിനെയുമാണ് രാജസ്ഥാൻ പരാജയപ്പെടുത്തിയത്.
രാജസ്ഥാൻ റോയൽസ് ടീം: സഞ്ജു സാംസൺ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ജോസ് ബട്ലർ, റിയാൻ പരാഗ്, ധ്രുവ് ജുറേൽ, ഷിംറോൺ ഹെറ്റ്മെയർ, ആർ. അശ്വിൻ, ട്രെന്‍റ് ബോൾട്ട്, അവേശ് ഖാൻ, നാന്ദ്രെ ബർഗർ, യുസ് വേന്ദ്ര ചഹൽ.
മുംബൈ ഇന്ത്യൻസ് ടീം: ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ, രോഹിത് ശർമ, നമൻ ധിർ, തിലക് വർമ, ടീം ഡേവിഡ്, ജെറാൾഡ് കോട്സീ, പിയൂഷ് ചൗള, അകാശ് മധ്വാൽ, ജംസ്പ്രീത് ബുംറ, ക്വേന മഫക.

