Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബദോനിക്ക് അർധ സെഞ്ച്വറി (55*); ലഖ്നോവിനെതിരെ ഹൈദരാബാദിന് 166 റൺസ് വിജയലക്ഷ്യം

text_fields
bookmark_border
ബദോനിക്ക് അർധ സെഞ്ച്വറി (55*); ലഖ്നോവിനെതിരെ ഹൈദരാബാദിന് 166 റൺസ് വിജയലക്ഷ്യം
cancel

ഹൈദരാബാദ്: ഐ.പി.എല്ലിൽ ലഖ്നോ സൂപ്പർ ജയന്‍റ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 166 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലഖ്നോ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു.

ആയുഷ് ബദോനിയുടെ അർധ സെഞ്ച്വറിയാണ് ലഖ്നോവിനെ പൊരുതാനുള്ള സ്കോറിലെത്തിച്ചത്. 30 പന്തിൽ ഒമ്പത് ഫോറടക്കം 55 റൺസെടുത്ത് താരം പുറത്താകാതെ നിന്നു. നികോളാസ് പൂരൻ (26 പന്തിൽ 48*) മികച്ച പിന്തുണ നൽകി. ഇരുവരും അഞ്ചാം വിക്കറ്റിൽ നേടിയ അപരാജിത 99 റൺസ് കൂട്ടുകെട്ടാണ് ടീമിന്‍റെ അടിത്തറ.

നായകൻ കെ.എൽ. രാഹുൽ (33 പന്തിൽ 29), ക്വിന്‍റൺ ഡികോക്ക് (അഞ്ചു പന്തിൽ രണ്ട്), മാർകസ് സ്റ്റോയിനിസ് (അഞ്ചു പന്തിൽ മൂന്ന്), ക്രുണാൽ പാണ്ഡ്യ (21 പന്തിൽ 24) എന്നിവരാണ് പുറത്തായ താരങ്ങൾ. ഹൈദരാബാദിനായി ഭുവനേശ്വർ കുമാർ രണ്ടും പാറ്റ് കമ്മിൻസ് ഒരു വിക്കറ്റും നേടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - IPL 2024: Lucknow Super Giants 165/4 vs Sunrisers Hyderabad
Next Story