Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.പി.എൽ: ലഖ്നോക്കെതിരെ...

ഐ.പി.എൽ: ലഖ്നോക്കെതിരെ ആർ.സി.ബിക്ക് 182 റൺസ് വിജയലക്ഷ്യം

text_fields
bookmark_border
de cock 987686
cancel

ബംഗളൂരു: ഐ.പി.എല്ലിൽ ലഖ്നോ സൂപ്പർ ജയന്‍റ്സിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് 182 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ലഖ്നോ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തു. ക്വിന്‍റൺ ഡികോക്ക് (81), നിക്കോളാസ് പുരാൻ (പുറത്താകാതെ 40) എന്നിവരുടെ തകർപ്പൻ പ്രകടനമാണ് ലഖ്നോയെ മികച്ച സ്കോറിലെത്തിച്ചത്.

56 പന്തിൽ അഞ്ച് സിക്സും എട്ട് ഫോറും നേടിയാണ് ഡികോക്ക് 81 റൺസെടുത്തത്. അവസാന ഓവറുകളിൽ തകർത്തടിച്ച നിക്കൊളാസ് പുരാൻ 21 പന്തിൽ അഞ്ച് സിക്സും ഒരു ഫോറും നേടിയാണ് 40 റൺസ് അടിച്ചത്. കെ.എൽ. രാഹുൽ (20), മാർക് സ്റ്റോയിനിസ് (24) എന്നിവരും മികവ് കാട്ടി.

ആർ.സി.ബിക്കായി ഗ്ലെൻ മാക്സ്വെൽ രണ്ട് വിക്കറ്റും റീസ് ടോപ്ലി, യാഷ് ദയാൽ, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPL 2024LSG vs RCB
News Summary - IPL 2024 LSG vs RCB live
Next Story