Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചെന്നൈയെ വരിഞ്ഞുമുറുക്കി പഞ്ചാബ്; 163 റൺസ് വിജയലക്ഷ്യം
cancel

ചെന്നൈയെ വരിഞ്ഞുമുറുക്കി പഞ്ചാബ്; 163 റൺസ് വിജയലക്ഷ്യം

text_fields
bookmark_border

ഐ.പി.എല്ലിലെ 49-ാം മത്സരത്തിൽ കരുത്തരായ ചെന്നൈ സൂപ്പർ കിങ്സിനെ അവരുടെ തട്ടകത്തിൽ 162 റൺസിന് ഒതുക്കി പഞ്ചാബ് കിങ്സ്. ടോസ് നേടിയ പഞ്ചാബ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നായകൻ റുതുരാജ് ഗെയ്ക്‍വാദ് നടത്തിയ രക്ഷാപ്രവർത്തനമാണ് ചെന്നൈയെ വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. 48 പന്തുകളിൽ അഞ്ച് ബൗണ്ടറിയും രണ്ട് സിക്സുമടക്കം 62 റൺസായിരുന്നു ചെന്നൈ നായകന്റെ സമ്പാദ്യം.

മറ്റ് ബാറ്റർമാരെല്ലാം പഞ്ചാബ് ബൗളർമാർക്ക് മുന്നിൽ മുട്ട് മടക്കുന്ന കാഴ്ചയായിരുന്നു. അജിൻക്യ രഹാനെ 24 പന്തുകളിൽ 29 റൺസ് നേടി. സമീർ റിസ്‍വി 23 പന്തുകളിൽ 21 റൺസ് നേടി. എം.എസ് ധോണി 11 പന്തുകളിൽ 14 റൺസും നേടി. കൂറ്റനടിക്കാരനായ ശിവം ധുബേ സംപൂജ്യനായും രവീന്ദ്ര ജദേജ രണ്ട് റൺസുമായും കൂടാരം കയറിയിരുന്നു.

നാല് ഓവറിൽ 16 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് പിഴുത രാഹുൽ ചാഹറും നാലോവറിൽ 17 റൺസ് വഴങ്ങി രണ്ട് പേരെ പുറത്താക്കിയ ഹർപ്രീത് ബ്രാറുമാണ് ചെന്നൈയുടെ അന്തകരായത്. കഗിസോ റബാദ അർഷ് ദീപ് സിങ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ഒമ്പത് കളികളിൽ മൂന്ന് ജയം മാത്രമുള്ള പഞ്ചാബ് നിലവിൽ പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്താണ്. ഒമ്പത് കളികളിൽ അഞ്ച് ജയമുള്ള ചെന്നൈ നാലാമതാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - IPL 2024, Chennai Super Kings vs Punjab Kings
Next Story