Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസൂപ്പർ ജയങ്ങൾ തുടരാൻ...

സൂപ്പർ ജയങ്ങൾ തുടരാൻ ല​ഖ്നോ സൂ​പ്പ​ർ ജ​യ​ന്റ്സ്

text_fields
bookmark_border
ലഖ്നോ താരങ്ങൾ
cancel
camera_alt

ലഖ്നോ താരങ്ങൾ പരിശീലനത്തിൽ

ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ലെ വി​ജ​യ കി​രീ​ടം നേ​ടാ​ൻ പു​തി​യ ത​ന്ത്ര​ങ്ങ​ളും ത​ക​ർ​പ്പ​ൻ സ്ക്വാ​ഡു​മാ​യാ​ണ് ല​ഖ്നോ സൂ​പ്പ​ർ ജ​യ​ന്റ്സ് ഇ​ത്ത​വ​ണ മൈ​താ​ന​ത്തെ​ത്തു​ക. ക​ഴി​ഞ്ഞ സീ​സ​ണി​ൽ രം​ഗ​പ്ര​വേ​ശം ചെ​യ്ത ടീം ​പ്ലേ​ഓ​ഫ് വ​രെ ന​ന്നാ​യി ക​ളി​ച്ചു. എ​തി​രാ​ളി​ക​ളു​ടെ ദൗ​ർ​ബ​ല്യ​ങ്ങ​ളും മി​ക​വു​മെ​ല്ലാം നേ​രി​ൽ​ക​ണ്ടും പ​ഠി​ച്ചു​മാ​ണ് ഇ​ത്ത​വ​ണ ടീം ​പോ​രാ​ട്ട​ത്തി​ന് ഇ​റ​ങ്ങു​ന്ന​ത്. ക​രു​ത്ത​രാ​യ ഡ​ൽ​ഹി കാ​പി​റ്റ​ൽ​സു​മാ​യാ​ണ് സൂ​പ്പ​ർ ജ​യ​ന്റ്സി​ന്റെ ആ​ദ്യ മ​ത്സ​രം.

മി​ക​ച്ച താ​ര​നി​ര​യു​ള്ള ടീ​മി​ന് ഒ​ത്തി​ണ​ക്കം ഉ​റ​പ്പി​ക്കാ​നാ​യാ​ൽ ആ​ദ്യ മ​ത്സ​ര​ത്തി​ൽ​ത​ന്നെ തി​ള​ങ്ങാ​നാ​വും. ഐ.​പി.​എ​ല്ലി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​രാ​ധ​ക​രു​ള്ള വ​മ്പ​ൻ ടീ​മു​ക​ളെ​യെ​ല്ലാം മ​റി​ക​ട​ന്ന് മി​ക​ച്ച ഫോം ​ക​ണ്ടെ​ത്താ​നാ​യാ​ൽ ഈ ​സീ​സ​ണോ​ടെ സൂ​പ്പ​ർ ജ​യ​ന്റ്സി​നും ഗാ​ല​റി​യി​ൽ ആ​രാ​ധ​ക​ർ നി​റ​യും. സ്റ്റ​മ്പി​ന് പി​റ​കി​ൽ വി​ക്ക​റ്റ് കീ​പ്പ​റാ​യും ക്രീ​സി​ൽ ഉ​ഗ്ര​ൻ ബാ​റ്റ്സ്മാ​നാ​യും തി​ള​ങ്ങു​ന്ന ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ​ർ കെ.​എ​ൽ. രാ​ഹു​ലാ​ണ് ടീ​മി​നെ ന​യി​ക്കു​ന്ന​ത്. രാ​ഹു​ലി​ന്റെ മു​ൻ​പ​രി​ച​യം സൂ​പ്പ​ർ ജ​യ​ന്റ്സി​ന് മു​ത​ൽ​ക്കൂ​ട്ടാ​വും. ക്വി​ന്റ​ൻ ഡി ​കോ​ക്കാ​ണ് സൂ​പ്പ​ർ ജ​യ​ന്റ്സി​ന്റെ മ​റ്റൊ​രു സൂ​പ്പ​ർ​താ​രം.

വി​ക്ക​റ്റ് കീ​പ്പി​ങ്ങി​ലും ബാ​റ്റി​ങ്ങി​ലും അ​സാ​മാ​ന്യം ക​ഴി​വു​ള്ള ക്വി​ന്റ​നി​ലും ഇ​ത്ത​വ​ണ വ​ലി​യ പ്ര​തീ​ക്ഷ​യു​ണ്ട്. ഇ​ടം​കൈ​യ​ൻ നി​ക്കോ​ള​സ് പൂ​ര​നും മാ​ർ​ക​സും ഫോ​മി​ലാ​യാ​ൽ ഗാ​ല​റി​യു​ടെ ആ​വേ​ശം കൊ​ടു​മു​ടി ക​യ​റും. ആ​വേ​ഷ് ഖാ​ൻ, അ​മി​ത് മി​ശ്ര, ജ​യ്ദേ​വ് ഉ​ന​ദ്ക​ട്ട് എ​ന്നി​വ​രാ​ണ് ബൗ​ളി​ങ്ങി​ലെ മി​ന്നും​താ​ര​ങ്ങ​ൾ. കെ.​എ​ൽ. രാ​ഹു​ലും, ക്വി​ന്റ​ൻ ഡി​കോ​ക്കു​മാ​യി​രി​ക്കും ഓ​പ​ണ​ർ ബാ​റ്റ്സ്മാ​ൻ​മാ​രാ​യി ഇ​റ​ങ്ങാ​ൻ സാ​ധ്യ​ത.

ആ​ശാ​ൻ ആ​ൻ​ഡി ഫ്ല​വ​ർ

സിം​ബാ​ബ്‌​വെ ദേ​ശീ​യ ക്രി​ക്ക​റ്റ് ടീ​മി​ന്റെ ബാ​റ്റ്സ്മാ​നാ​യും വി​ക്ക​റ്റ് കീ​പ്പ​റാ​യും തി​ള​ങ്ങി​യി​രു​ന്ന ആ​ൻ​ഡി ഫ്ല​വ​റാ​ണ് സൂ​പ്പ​ർ ജ​യ​ന്റ്സി​ന്റെ പ​രി​ശീ​ല​ക​ൻ. ടീം ​രൂ​പ​വ​ത്ക​രി​ച്ച​പ്പോ​ൾ​ത​ന്നെ മു​ഖ്യ​പ​രി​ശീ​ല​ക​നാ​യി ഇ​ദ്ദേ​ഹം ചു​മ​ത​ല​യേ​റ്റി​ട്ടു​ണ്ട്. പ​രി​ശീ​ല​ന​രം​ഗ​ത്ത് ഏ​റെ മി​ക​വ് തെ​ളി​യി​ച്ച​യാ​ളാ​ണ് ആ​ൻ​ഡി. ക​ളി​ച്ചും പ​രി​ശീ​ലി​പ്പി​ച്ചും ഏ​റെ പ​രി​ച​യ​മു​ള്ള ഇ​ദ്ദേ​ഹ​ത്തി​ന്റെ സേ​വ​നം സൂ​പ്പ​ർ ജ​യ​ന്റ്സി​ന് ആ​വേ​ശം പ​ക​രും.

ല​ഖ്നോയുടെ മ​ത്സ​ര​ങ്ങ​ൾ

ഏ​പ്രി​ൽ 1 - ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ്

ഏ​പ്രി​ൽ 3 - ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സ്

ഏ​പ്രി​ൽ 7 - സ​ൺ റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്

ഏ​പ്രി​ൽ 10 - റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ർ

ഏ​പ്രി​ൽ 15 - പ​ഞ്ചാ​ബ് കി​ങ്സ്

ഏ​പ്രി​ൽ 19 - രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്

ഏ​പ്രി​ൽ 22 - ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ്

ഏ​പ്രി​ൽ 28 - പ​ഞ്ചാ​ബ് കി​ങ്സ്

മേ​യ് 1 - റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ർ

മേ​യ് 4 - ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സ്

മേ​യ് 7 - ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ്

മേ​യ് 13 - സ​ൺ റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്

മേ​യ് 16 - മും​ബൈ ഇ​ന്ത്യ​ൻ​സ്

മേ​യ് 20 - കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lucknow Super GiantsIPL 2023
News Summary - IPL 2023 - Lucknow Super Giants
Next Story