Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ധവാനും മായങ്കിനും അർധ സെഞ്ച്വറി; പഞ്ചാബിനെതിരെ മുംബൈക്ക് 199 റൺസ് വിജയലക്ഷ്യം
text_fieldsbookmark_border
Listen to this Article
മുംബൈ: ക്യാപ്റ്റൻ മായങ്ക് അഗർവാളും ശിഖർ ധവാനും അർധ സെഞ്ച്വറി നേടിയ മത്സരത്തിൽ പഞ്ചാബിന് മുംബൈ ഇന്ത്യൻസിനെതിരെ മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റിന് പഞ്ചാബ് 198 റൺസെടുത്തു.
അഗർവാൾ 32 പന്തിൽനിന്ന് രണ്ടു സിക്സും നാലു ഫോറുകളുമടക്കം 52 റൺസെടുത്തു. 50 പന്തിൽനിന്ന് 70 റൺസാണ് ശിഖർ ധവാന്‍റെ സമ്പാദ്യം. മൂന്നു സിക്സും അഞ്ചു ഫോറുകളും അടങ്ങുന്നതാണ് ധവാന്‍റെ ഇന്നിങ്സ്. ഇരുവരും ഒന്നാം വിക്കറ്റിൽ 97 റൺസാണ് അടിച്ചെടുത്തത്.
ജോണി ബെയർസ്റ്റോ (12 റൺസ്), ലിയാം ലിവിങ്സ്റ്റോൺ (രണ്ട്), ഷാരൂഖ് ഖാൻ (15) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. മുംബൈക്കു വേണ്ടി മലയാളി പേസർ ബേസിൽ തമ്പി രണ്ടു വിക്കറ്റ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

