തകർത്തടിച്ച് ലിവിങ്സ്റ്റൺ; പഞ്ചാബിനെതിരെ ഗുജറാത്തിന് 190 റൺസ് വിജയലക്ഷ്യം
text_fieldsമുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 190 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത പഞ്ചാബ് ലയാം ലിവിങ്സ്റ്റൺ (27 പന്തിൽ 64), ശിഖർ ധവാൻ (35), ജിതേഷ് ശർമ (23), രാഹുൽ ചഹർ (22 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിങ് മികവിൽ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തു.
ടോസ് നേടിയ ടൈറ്റൻസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. പഞ്ചാബ് നായകൻ മായങ്ക് അഗർവാൾ (5) ഒരിക്കൽ കൂടി നിരാശപ്പെടുത്തി. ഹർദിക് പാണ്ട്യക്കായിരുന്നു വിക്കറ്റ്. പഞ്ചാബ് ജഴ്സിയിൽ അരങ്ങേറിയ ജോണി ബെയർസ്റ്റോക്കും (8) ശോഭിക്കാനായില്ല. മൂന്നാം വിക്കറ്റിൽ ധവാനും ലിവിങ്സ്റ്റണും ചേർന്ന് 32 പന്തിൽ 52 റൺസ് ചേർത്തു.
21 പന്തിൽ നിന്നാണ് ലിവിങ്സ്റ്റൺ അർധസെഞ്ച്വറി തികച്ചത്. നാല് സിക്സും ഏഴ് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. നാലോവറിൽ 22 റൺസ് മാത്രം വഴങ്ങി മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്ത്തിയ റാശിദ് ഖാനാണ് ടൈറ്റൻസ് നിരയിൽ തിളങ്ങിയത്. ധവാൻ, അപകടകാരിയായ ഷാരൂഖ് ഖാൻ, ലിവിങ്സ്റ്റൺ എന്നിവരാണ് റാശിദിന് മുന്നിൽ വീണത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

