Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജയന്റ്സ് കിങ്; പഞ്ചാബിനെ 20 റൺസിന് തോൽപിച്ച് ലഖ്നോ

text_fields
bookmark_border
ജയന്റ്സ് കിങ്; പഞ്ചാബിനെ 20 റൺസിന് തോൽപിച്ച് ലഖ്നോ
cancel
Listen to this Article

പുണെ: കഗീസോ റബാദയുടെ മൂർച്ചയേറിയ പന്തുകൾക്ക് അതേ നാണയത്തിൽ തിരിച്ചടിച്ചപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിനെതിരെ ലഖ്നോ സൂപ്പർ ജയന്റ്സിന് 20 റൺസിന്റെ വിജയം. സ്കോർ: ലഖ്നോ എട്ടിന് 153. പഞ്ചാബ് എട്ടിന് 133.

നാലു വിക്കറ്റ് വീഴ്ത്തിയ കഗീസോ റബാദ 153 ൽ പിടിച്ചുകെട്ടിയ ലഖ്നോവിനെതിരെ ജയിക്കാവുന്ന ഘട്ടത്തിൽ നിന്നും പഞ്ചാബ് കളി ൈകവിടുകയായിരുന്നു. ക്യാപ്റ്റൻ മായങ്ക് അഗർവാൾ(25), ജോണി ബെയർസ്റ്റോ (32), ലിയാം ലിവിങ്സ്റ്റൺ (18), ഋഷി ധവാൻ (21) എന്നിവരൊഴികെ മറ്റാരും കാര്യമായ പ്രതിരോധമില്ലാതെ കീഴടങ്ങിയതാണ് പഞ്ചാബിന്റെ തോൽവിക്കു കാരണം.

മുഹ്സിൻ ഖാൻ മൂന്നു വിക്കറ്റും ചമീരയും ക്രുനാൽ പാണ്ഡ്യയും രണ്ടു വീതം വിക്കറ്റും വീഴ്ത്തി. നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ലഖ്നോവിനെ 38 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ കഗീസോ റബാദയാണ് പിടിച്ചു നിർത്തിയത്. ക്വിൻറൺ ഡി കോക്ക് (46), ദീപക് ഹൂഡ (34)എന്നിവരാണ് വൻ തകർച്ചയിൽ നിന്നും ലഖ്നോവിനെ കരകയറ്റിയത്. വാലറ്റത്ത് മുഹ്സിൻ ഖാൻ 6 പന്തിൽ 13 റൺസ് അടിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - IPL 2022, Lucknow Super Giants Down Punjab Kings By 20 Runs
Next Story