Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജയന്റ് ലഖ്നോ; ഹൈദരാബാദിനെതിരെ 12 റൺസ് ജയം

text_fields
bookmark_border
ജയന്റ് ലഖ്നോ; ഹൈദരാബാദിനെതിരെ 12 റൺസ് ജയം
cancel
Listen to this Article

മുംബൈ: ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് തുടർച്ചയായ രണ്ടാം തോൽവി. ലഖ്നോ സൂപ്പർ ജയന്റ്സാണ് 12 റൺസിന് ഹൈദരാബാദിനെ കീഴടക്കിയത്. ആദ്യം ബാറ്റുചെയ്ത ലഖ്നോ ഏഴിന് 169 റൺസെടുത്തപ്പോൾ ഹൈദരാബാദിന് എട്ടിന് 157 റൺസെടുക്കാനേ സാധിച്ചുള്ളൂ. നാലു വിക്കറ്റെടുത്ത ആവേശ് ഖാനാണ് ഹൈദരാബാദിനെ ഒതുക്കിയത്. രാഹുൽ ത്രിപതി (44), നികോളാസ് പുരാൻ (34) എന്നിവർ മാത്രമേ ചെറുത്തുനിന്നുള്ളൂ.

നേരത്തേ, ക്യാപ്റ്റൻ ലോകേഷ് രാഹുലിന്റെയും (50 പന്തിൽ 68) ദീപക് ഹൂഡയുടെയും (33 പന്തിൽ 51) അർധ സെഞ്ച്വറികളാണ് ലഖ്നോക്ക് പൊരുതാവുന്ന സ്കോർ നൽകിയത്. ക്വിന്റൺ ഡികോകും (1) എവിൻ ലൂയിസും (1) മനീഷ് പാണ്ഡെയും (11) ചെറിയ സ്കോറിന് പുറത്തായതോടെ അഞ്ച് ഓവറിൽ മൂന്നിന് 27 എന്ന നിലയിലായിരുന്നു ലഖ്നോ. അവിടെ നിന്നാണ് രാഹുലും ഹൂഡയും ചേർന്ന് ടീമിനെ കരകയറ്റിയത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 62 പന്തിൽ 87 റൺസ് കൂട്ടിച്ചേർത്തു. രാഹുൽ ഒരു സിക്സും ആറു ഫോറും പായിച്ചപ്പോൾ ഹൂഡ മൂന്നു വീതം സിക്സും ഫോറും നേടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - IPL 2022: Lucknow Super Giants beat Sunrisers Hyderabad
Next Story