ഐ.പി.എൽ 2022; സീസണ്‍ മാര്‍ച്ച് 26ന് അരങ്ങേറും, ഫൈനല്‍ മേയ് 29ന്
text_fieldsന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് പരമ്പര മാർച്ച് 26ന് ആരംഭിക്കുമെന്ന് ഐ.പി.എൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ അറിയിച്ചു. മുംബൈയിലും പൂണെയിലുമായി നാല് വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ഫൈനൽ മത്സരം മെയ് 29 ന് നടത്തുമെന്നും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അറിയിച്ചു.
നേരത്തെ മാര്‍ച്ച് 29ന് ലീഗ് ആരംഭിക്കാനായിരുന്നു തീരുമാനം. ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ അഭ്യര്‍ഥന മാനിച്ചാണ് പുതുക്കിയ തിയതി പ്രഖ്യാപിച്ചത്. വാരാന്ത്യമായ ശനിയാഴ്ച ലീഗ് ആരംഭിക്കുന്ന രീതിയില്‍ ഫിക്‌സ്ചര്‍ ക്രമീകരിക്കണമെന്നായിരുന്നു സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ആവശ്യം.
ലഖ്നൗ സൂപ്പർ ജയന്റ്‌സ്, ഗുജറാത്ത് ടൈറ്റൻസ് എന്നീ രണ്ട് പുതിയ ടീമുകളെ കൂടി ഉൾപ്പെടുത്തി ഇത്തവണ 70 ലീഗ് മത്സരങ്ങളാണ് ഐ.പി.എല്ലിൽ ഉണ്ടാവുക. ലീഗ് ഘട്ടത്തിന്റെ മത്സര ഫോർമാറ്റും ബി.സി.സി.ഐ വിശദീകരിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

