സ്ഥിരതയാണ് ഹൈദരാബാദുകാരുടെ മുഖമുദ്ര. 2013ൽ ഉദയംചെയ്ത ടീം കളിച്ച എട്ടിൽ രണ്ടു സീസൺ ഒഴികെ എല്ലായ്പ്പോഴും േപ്ലഓഫിലുണ്ടായിരുന്നു.
ഒരു തവണ കിരീടവും 2018ൽ റണ്ണേഴ്സ്അപ്പുമായി. കഴിഞ്ഞ സീസണിൽ മൂന്നാം സ്ഥാനക്കാരായാണ് മടങ്ങിയത്. ഇക്കഴിഞ്ഞ ലേലത്തിൽ ടീമിന് കാര്യമായ പണിയില്ലായിരുന്നു. നേരേത്ത സെറ്റ് ചെയ്ത ലൈനപ്പിൽ ചില കരുതൽ നിക്ഷേപം മാത്രമേ വേണ്ടിവന്നുള്ളൂ.
പരിചയസമ്പന്നരായ മധ്യനിരയും പേസ്-സ്പിൻ ബൗളിങ് ഡിപ്പാർട്മെൻറുമുള്ളപ്പോൾ പുതുതാരങ്ങളെ വേണ്ടിവന്നില്ല. പരിക്കേറ്റ മിച്ചൽ മാർഷിനു പകരം, രണ്ടു കോടിക്ക് ജാസൺ റോയിയെ സ്വന്തമാക്കിയാണ് ഒരുങ്ങുന്നത്.
കരുത്ത്
ഏറ്റവും മികച്ച ടോപ്-മധ്യനിര ബാറ്റിങ് ഓർഡർ തന്നെ ടീമിെൻറ കരുത്ത്. ഡേവിഡ് വാർണർ, ജോണി ബെയർസ്റ്റോ, കെയ്ൻ വില്യംസൺ, മനീഷ് പാണ്ഡെ, വൃദ്ധിമാൻ സാഹ എന്നിവർ അണിനിരന്നാൽ ഹൈദരാബാദിനെ വെല്ലാനാവില്ല.
ഈ കൂട്ടിലേക്കാണ് പുതു സെലക്ഷനായി ജാസൺ റോയിയുടെ വരവ്. ഇനി െപ്ലയിങ് ഇലവനിലെ നാലു വിദേശികളെ എങ്ങനെ തീരുമാനിക്കുമെന്നാവും കോച്ചിെൻറ കൺഫ്യൂഷൻ. ഭുവനേശ്വർ, റാഷിദ് ഖാൻ, ടി. നടരാജൻ എന്നിവർ നയിക്കുന്ന ബൗളിങ് ലൈനപ്പും ശക്തമാണ്.
ദൗർബല്യം
നിർണായക ഘട്ടത്തിലെ ഫിനിഷറുടെ അഭാവമാണ് ടീമിന് വലിയ തലവേദന. കഴിഞ്ഞ സീസണിൽ ഈ പോരായ്മ പലപ്പോഴും അനുഭവിച്ചു. ഏറെ പ്രതീക്ഷയുള്ള വിജയ് ശങ്കറിന് ആ നിലവാരത്തിലേക്ക് ഉയരാനായിട്ടില്ല.
Sunrisers Hyderabad
കോച്ച്: ട്രെവർ ബെയ്ലിസ്
ക്യാപ്റ്റൻ: ഡേവിഡ് വാർണർ
ബെസ്റ്റ്: ചാമ്പ്യന്മാർ (2016)
ബാറ്റിങ്: ഡേവിഡ് വാർണർ, മനീഷ് പാണ്ഡേ, ജാസൺ റോയ്, കേദാർ ജാദവ്, കെയ്ൻ വില്യംസൺ, വിരാട് സിങ്, പ്രിയം ഗാർഗ്, അബ്ദുൽ സമദ്.
ഓൾറൗണ്ട്: മുഹമ്മദ് നബി, വിജയ് ശങ്കർ, ജാസൺ ഹോൾഡർ, അഭിഷേക് ശർമ. മിച്ചൽ മാർഷ് (പരിക്ക്)
വിക്കറ്റ് കീപ്പർ: വൃദ്ധിമാൻ സാഹ, ശ്രീവത്സ് ഗോസ്വാമി, ജോണി ബെയർസ്റ്റോ.
സ്പിൻ: ഷഹബാസ് നദീം, ജഗദീഷ് സുജിത്, റാഷിദ് ഖാൻ, മുജീബുർറഹ്മാൻ.
പേസ്: ഭുവനേശ്വർ കുമാർ, സിദ്ദാർഥ് കൗൾ, ടി. നടരാജൻ, സന്ദീപ് ശർമ, ബേസിൽ തമ്പി, ഖലീൽ അഹമ്മദ്.
Best of 2020
റൺസ്:
ഡേവിഡ് വാർണർ -548
വിക്കറ്റ്:
റാഷിദ് ഖാൻ -20