Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകാർത്തിക്കിനെ...

കാർത്തിക്കിനെ ബാറ്റു​കൊണ്ട്​ 'അടിച്ച്​ താഴെ ഇടാനൊരുങ്ങി' പന്ത്​; മൂക്കത്ത്​ വിരൽ വെച്ച്​ താരങ്ങൾ

text_fields
bookmark_border
Rishabh Pant hit Dinesh Karthik
cancel
camera_alt

PC: Twitter

ഷാർജ: ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർ വിജയങ്ങളുമായി പ്ലേഓഫിലേക്ക്​ കുതിക്കുകയായിരുന്ന ഡൽഹി ക്യാപിറ്റൽസിന്​ കൊൽക്കത്ത നൈറ്റ്​റൈഡേഴ്​സ്​ തടയിട്ടിരുന്നു. മത്സരത്തിനിടെ കൊൽക്കത്ത വിക്കറ്റ്​ കീപ്പർ ദിനേഷ്​ കാർത്തിക്കിനെ ബാറ്റുകൊണ്ട്​ തല്ലി താഴെ ഇടാൻ ഒരുങ്ങുന്ന ഡൽഹി നായകൻ ഋഷഭ്​ പന്തിന്‍റെ വിഡിയോ ആണ്​ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്​.

ഡൽഹി ഇന്നിങ്​സിന്‍റെ 17ാം ഓവറിൽ വരുൺ ചക്രവർത്തിക്കെതിരെ ബാറ്റുചെയ്യുകയായിരുന്നു പന്ത്​. ചക്രവർത്തിയുടെ പന്ത്​ മിഡ്​ വിക്കറ്റിന്​ മുകളിലൂടെ സ്ലോഗ്​ സ്വീപ്​ ഷോട്ട്​ കളിക്കാൻ ശ്രമിച്ച പന്തിന്​ പിഴച്ചു. തന്‍റെ പിറകിലെ കാലിൽ കൊണ്ട്​ സ്റ്റംപിലേക്ക്​ പതിക്കാനൊരുങ്ങിയ പന്ത്​ ബാറ്റുകൊണ്ട്​ തട്ടിത്തെറിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു പന്ത്​. പന്തെടുക്കാൻ മുന്നോട്ടാഞ്ഞ കാർത്തിക്ക്​ ഒരു നിമിഷം തല പിറകോട്ട്​ വലിച്ചില്ലായിരുന്നെങ്കിൽ സ്​ഥിതി മറ്റൊന്നാകുമായിരുന്നു.

ഈ രംഗങ്ങൾ കണ്ട്​ ചക്രവർത്തിയും കെ.കെ.ആർ ടീം അംഗങ്ങളും വാ പൊളിച്ചുപോയി. എന്നാൽ സംഭവം നടന്ന ശേഷം കുശലം പറയുകയും കൈതട്ടുകയും ചെയ്യുകയായിരുന്നു കാർത്തിക്കും പന്തും. ദേശീയ ടീമിൽ വിക്കറ്റ്​ കീപ്പറുടെ റോളിലേക്ക്​ മത്സരിക്കുന്നവരാണെങ്കിലും ഇരുതാരങ്ങളും തമ്മിൽ നല്ല ബന്ധമാണ്​.

ആദ്യം ബാറ്റുചെയ്​ത ഡൽഹി കൊൽക്കത്തക്ക്​ 128 റൺസ്​ വിജയലക്ഷ്യമാണ്​ ഒരുക്കിയത്​. 10 പന്തുകൾ ശേഷിക്കേ ഏഴുവിക്കറ്റ്​ മാത്രം നഷ്​ടപ്പെടുത്തി കെ.കെ.ആർ വിജയതീരമണഞ്ഞു. ജയത്തോടെ പോയിന്‍റ്​ പട്ടികയിൽ നാലാം സ്​ഥനത്തേക്ക്​ കയറിയ കെ.കെ.ആർ പ്ലേഓഫ്​ പ്രതീക്ഷകൾ സജീവമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dinesh karthikRishabh PantIPL 2021DCvKKR
News Summary - IPL 2021: Rishabh Pant almost hits Dinesh Karthik's head with bat viral video
Next Story